Global News 24

3 December 2022 14:03
Latest News

Business

കുതിച്ചുയര്‍ന്ന് മുല്ലപ്പൂ വില.മുല്ലപ്പൂമൊട്ടിന് കിലോയ്ക്ക് 4000 രൂപ;

മധുര മല്ലി എന്നറിയപ്പെടുന്ന മുല്ലപ്പൂമൊട്ടിന്റെ ഉയര്‍ന്ന ഗ്രേഡിന് കിലോയ്ക്ക് 4000 രൂപയ്ക്കാണ് ഇന്നലെ വില്‍പന നടന്നത്.ആവശ്യം കൂടിയതും ഉല്‍പാദനം കുറഞ്ഞതുമാണ് വിലയുടെ റെക്കോര്‍ഡ് കുതിപ്പിന് കാരണം.ശബരിമല മണ്ഡലകാല ആഘോഷങ്ങളും തമിഴ്‌നാട്ടിലെ കാര്‍ത്തിക ഉത്സവം ആരംഭിച്ചതും പൂവിന്റെ ആവശ്യകത കൂട്ടി. തെക്കന്‍ ജില്ലകളിലെ മഴയും മഞ്ഞും കാരണം ഉല്‍പാദനത്തില്‍ കുറവുണ്ടായതും വിലവര്‍ദ്ധനയിലേക്ക് നയിച്ചു.കിലോയ്ക്ക് 300-600 രൂപ വരെയായിരുന്നു ഇതുവരെ വില. മധുര മാട്ടുതാവണി പൂവിപണിയില്‍ 4 ടണ്‍ വന്നിരുന്നതിനു പകരം ഒരു ടണ്‍ മാത്രമാണെത്തിയത്. മറ്റു പൂക്കളുടെ വിലയിലും …

കുതിച്ചുയര്‍ന്ന് മുല്ലപ്പൂ വില.മുല്ലപ്പൂമൊട്ടിന് കിലോയ്ക്ക് 4000 രൂപ; Read More »

കോവിഡ് വ്യാപനം കുറഞ്ഞതോടെ നെസ്‌കോയുടെ എക്സിബിഷന്‍ ബിസിനസില്‍ വലിയ മുന്നേറ്റം.

ഐടി, ഐടിഇഎസ് കമ്പനികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന പ്രമുഖ കമ്പനിയാണ് നെസ്‌കോ (Nesco Ltd).കോവിഡ് വ്യാപനം കുറഞ്ഞതോടെ എക്സിബിഷന്‍ ബിസിനസില്‍ വലിയ മുന്നേറ്റം ആണ് ഉണ്ടാവുന്നത്. 1991 ല്‍ സ്ഥാപിച്ച ബോംബെ എക്സിബിഷന്‍ സെന്റ്റര്‍ നെസ്‌കോക്ക് പ്രധാന വരുമാന സ്രോതസാണ്.നെസ്‌കോ ബിസിനസ് വികസനത്തിനായി 2400 കോടി രൂപയുടെ നിക്ഷേപം നടത്തുകയാണ്. 2022 -23 സെപ്റ്റംബര്‍ പാദത്തില്‍ വരുമാനം 25 ഇരട്ടി വര്‍ധിച്ച്‌ 53.1 കോടി രൂപയായി. മൊത്തം വരുമാനം 76.9% വര്‍ധിച്ച്‌ 142.9 കോടി രൂപയായി. …

കോവിഡ് വ്യാപനം കുറഞ്ഞതോടെ നെസ്‌കോയുടെ എക്സിബിഷന്‍ ബിസിനസില്‍ വലിയ മുന്നേറ്റം. Read More »

ഐ.ഐ.ടി.കളില്‍ നിന്ന് കൂടുതല്‍ നിയമനങ്ങള്‍ നടത്താന്‍ സാംസങ്

ഐ.ഐ.ടി.കളില്‍ നിന്നും മുന്‍നിര എന്‍ജിനിയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നുമായാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. 1,000 പേരെ നിയമിക്കുമെന്നാണ് കമ്പനി പറഞ്ഞിരിക്കുന്നത്. ഇന്ത്യയിലെ ഗവേഷണവിഭാഗം ശക്തിപ്പെടുത്തുകയാണ് കൊറിയന്‍ കമ്പനിയായ സാംസങിന്റെ ലക്ഷ്യം.ആഗോളവന്‍കിട കമ്പനികള്‍ കൂട്ടപിരിച്ചുവിടല്‍ നടത്തുമ്ബോള്‍ കൂടുതല്‍ നിയമനങ്ങള്‍ നടത്തുകയാണ് സാംസങ്ങ്. ബാംഗ്ലൂർ, നോയിഡ, ഡല്‍ഹി എന്നി സ്ഥലങ്ങളിലെ റിസര്‍ച്ച്‌ ആന്‍ഡ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്കും ബെംഗളൂരുവിലുള്ള സാംസങ് സെമികണ്ടക്ടര്‍ ഇന്ത്യ റിസര്‍ച്ചിലേക്കുമാണ് പുതിയ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്. നിര്‍മിതബുദ്ധി, മെഷീന്‍ ലേണിങ്, ഇമേജ് പ്രോസസിങ്, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, കണക്ടിവിറ്റി, ക്ലൗഡ്, ബിഗ് …

ഐ.ഐ.ടി.കളില്‍ നിന്ന് കൂടുതല്‍ നിയമനങ്ങള്‍ നടത്താന്‍ സാംസങ് Read More »

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് എട്ടുശതമാനമായി വര്‍ധിച്ചു;

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചു. നവംബറില്‍ എട്ടുശതമാനമായാണ് വര്‍ധിച്ചത്.മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണിതെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.നഗരങ്ങളിലാണ് തൊഴിലില്ലായ്മ നിരക്ക് കൂടുതലായി ഉയര്‍ന്നത്. 8.96 ശതമാനമായാണ് വര്‍ധിച്ചത്. മുന്‍ മാസം ഇത് 7.21 ശതമാനം മാത്രമായിരുന്നു. എന്നാല്‍ ഗ്രാമീണ മേഖലയില്‍ നിരക്ക് താഴ്ന്നു. 8.04 ശതമാനത്തില്‍ നിന്ന് 7.55 ശതമാനമായാണ് താഴ്ന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

മസ്‌കിന്റെ കൈയ്യില്‍ ട്വിറ്റര്‍ സുരക്ഷിതമല്ലെന്ന് ട്വിറ്ററിന്റെ മുന്‍ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി മേധാവി.

മസ്‌കിന്റെ കൈയ്യില്‍ ട്വിറ്റര്‍ സുരക്ഷിതമല്ലെന്ന് ട്വിറ്ററിന്റെ മുന്‍ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി മേധാവി യോയല്‍ റോത്ത് അഭിപ്രായപ്പെട്ടു.കമ്പനിയില്‍ നിന്ന് രാജിവെച്ചതിന് ശേഷമുള്ള റോത്തിന്റെ ആദ്യ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍. മസ്‌ക് പകുതി ജീവനക്കാരെ പിരിച്ചുവിട്ടതിന് ശേഷം പരസ്യദാതാക്കളില്‍ പലരും ട്വിറ്ററില്‍ നിന്ന് പിന്മാറി.കമ്പനിക്ക് സുരക്ഷാ ജോലികള്‍ ചെയ്യാന്‍ വേണ്ടത്ര സ്റ്റാഫുകള്‍ ഇല്ല. ചില നടപടികളിലൂടെ ട്വിറ്ററിന്റെ സുരക്ഷ മെച്ചപ്പെട്ടുവെന്ന് മസ്‌ക് കമ്പനി ഏറ്റെടുത്തതിന് ശേഷം റോത്ത് ട്വീറ്റ് ചെയ്തിരുന്നു.എന്നാല്‍ ഇപ്പോള്‍ നിലപാട് മാറ്റുകയായിരുന്നു.

സിംഗപ്പൂര്‍ കമ്പനി 607 കോടിരൂപയ്ക്ക് സൊമാറ്റോ ഓഹരികള്‍ വാങ്ങി .

സൊമാറ്റോയിലെ നിക്ഷേപം ഉയര്‍ത്തി സിംഗപ്പൂര്‍ സര്‍ക്കാരിന്റെ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയായ Temasek. നവംബര്‍ 30ന് സൊമാറ്റോയുടെ 9.80 കോടി ഓഹരികളാണ് ടെമാസെക്ക് സ്വന്തമാക്കിയത്.607 കോടി രൂപയുടേതാണ് ഇടപാട്. ഓഹരി ഒന്നിന് 62 രൂപ നിരക്കിലായിരുന്നു നിക്ഷേപം.പുതിയ നിക്ഷേപത്തിലൂടെ സൊമാറ്റോയിലെ കമ്പനിയുടെ ഓഹരി വിഹിതം 4 ശതമാനമായി ഉയര്‍ന്നു.അലിബാബ സൊമാറ്റോയിലെ നിക്ഷേപം കുറച്ച ദിവസം തന്നെ സിംഗപ്പൂര്‍ കമ്പനി ഓഹരികള്‍ വാങ്ങി എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ജൂലൈയില്‍ ലോക്ക്-ഇന്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് മൂര്‍ സ്ട്രാറ്റജിക് വെഞ്ച്വഴ്സ്, ഊബര്‍ എന്നീ …

സിംഗപ്പൂര്‍ കമ്പനി 607 കോടിരൂപയ്ക്ക് സൊമാറ്റോ ഓഹരികള്‍ വാങ്ങി . Read More »

കര്‍ഷകരെ ആശങ്കയിലാക്കി എലക്കായുടെ വിലയിടിഞ്ഞു;

എലക്കായുടെ വിലയിടിഞ്ഞതോടെ ഏല കര്‍ഷകര്‍ മാത്രമല്ല കച്ചവടക്കാരും പ്രതിസന്ധിയിലായി. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഏലച്ചെടികള്‍ വ്യാപകമായി നശിച്ചതും പ്രതിസന്ധി സൃഷ്ടിച്ചു.മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള വിലയാണ് ഏലക്കായ്ക്ക് ഇപ്പോള്‍ ലഭിക്കുന്നത്.പ്രശ്നത്തില്‍ അടിയന്തരമായി സര്‍കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം. രണ്ടുവര്‍ഷം മുൻപ്കിലോഗ്രാമിന് 5000 രൂപ വില കിട്ടിയിരുന്നത് ഇപ്പോള്‍ 900 ലേക്ക് കുത്തനെ ഇടിഞ്ഞു. വിലതകർച്ച പരിഹരിക്കാന്‍ സ്പൈസസ് ബോര്‍ഡ് നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് പരാതി. കേരളത്തില്‍ 40000 ഹെക്ടര്‍ സ്ഥലത്ത് ഏലം കൃഷിയുണ്ടെന്നാണ് സ്പൈസസ് ബോര്‍ഡ് കണക്ക്.കോവിഡിനെ തുടര്‍ന്ന് …

കര്‍ഷകരെ ആശങ്കയിലാക്കി എലക്കായുടെ വിലയിടിഞ്ഞു; Read More »

വിസ്താര എയര്‍ലൈന്‍സ് എയര്‍ഇന്ത്യയുമായി ലയിപ്പിക്കുന്നു

കേന്ദ്ര സര്‍ക്കാരിന്റെ ഓഹരി വിറ്റഴിക്കലിന്റെ ഭാഗമായി 18000 കോടി രൂപയ്ക്കാണ് ടാറ്റാ എയര്‍ഇന്ത്യ സ്വന്തമാക്കിയത്.സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, ടാറ്റാ സണ്‍സ് എന്നിവരുടെ സംയുക്ത ഉടമസ്ഥതയിലുള്ള വിസ്താര എയര്‍ലൈന്‍സ് എയര്‍ഇന്ത്യയുമായി ലയിപ്പിക്കുന്നു.നിലവില്‍ വിസ്താര എയര്‍ലൈന്‍സിന്റെ 49 ശതമാനം ഓഹരിയാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ കൈവശമുള്ളത്. ലയനത്തിന് ശേഷം എയര്‍ഇന്ത്യ, വിസ്താര, എയര്‍ഏഷ്യ, എയര്‍ഇന്ത്യ എക്‌സ്പ്രസ് എന്നിവ ഉള്‍പ്പെടുന്ന വിപുലീകൃത എയര്‍ഇന്ത്യ ഗ്രൂപ്പില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് 25.1 ശതമാനം ഓഹരി സ്വന്തമാകും.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു.

തുടര്‍ച്ചയായ അഞ്ച് ദിവസം മാറ്റമില്ലാതെ നിന്ന സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 38,760 രൂപ.ഗ്രാമിന് പത്ത് രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 4845 രൂപ.കഴിഞ്ഞ അഞ്ച് ദിവസമായി ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,840 രൂപയായി തുടരുകയായിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 37,280 രൂപയായിരുന്നു സ്വര്‍ണവില. നാലിന് 36,880 രൂപയായി കുറഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. 17ന് 39,000 …

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. Read More »

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറിപ്രവര്‍ത്തനം ആമസോണ്‍ അവസാനിപ്പിക്കുന്നു,

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ബിസിനസിന്റെ ഇന്ത്യയിലെ സേവനം അവസാനിപ്പിക്കാനൊരുങ്ങി ആമസോണ്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2022 ഡിസംബര്‍ 29- നാണ് സേവനം അവസാനിപ്പിക്കുന്നത്. അതിനാല്‍, ഡിസംബര്‍ 29- ന് ശേഷം ആമസോണ്‍ ഫുഡ് വഴി ആര്‍ക്കും ഓണ്‍ലൈനായി ഭക്ഷണങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കുകയില്ല.അടുത്തിടെ ആമസോണിന്റെ വാര്‍ഷിക ബിസിനസ് അവലോകന യോഗം സംഘടിപ്പിച്ചിരുന്നു. ഈ അവലോകനത്തിനു ശേഷമാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുന്നത്. ആമസോണ്‍ ഫുഡ് ഡെലിവറി ബിസിനസിന് വന്‍കിട ബ്രാന്‍ഡുകളുമായി പാര്‍ട്ണര്‍ഷിപ്പ് ഉണ്ട്. മക്ഡോണാള്‍ഡ്സ്, ഡോമിനോസ് തുടങ്ങിയ ലോക പ്രശസ്ത …

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറിപ്രവര്‍ത്തനം ആമസോണ്‍ അവസാനിപ്പിക്കുന്നു, Read More »

This will close in 20 seconds