ന്യൂഡൽഹി ∙ 20,000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട എഫ്പിഒയെ വൻകിട സ്ഥാപനങ്ങൾ കരകയറ്റിയിട്ടും അസാധാരണ സാഹചര്യവും വിപണിയിലെ അനിശ്ചിതത്വവും കണക്കിലെടുത്താണ് വിവാദങ്ങൾക്കിടയിലും അദാനി ഗ്രൂപ്പിന്റെ അനുബന്ധ ഓഹരി വിൽപന നീക്കം ഉപേക്ഷിക്കുന്നതെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയത്. എഫ്പിഒയിൽ നിക്ഷേപിച്ചവരുടെയും തുക ബ്ലോക്ക് ചെയ്തവരുടെയും പണം തിരികെനൽകും. എഫ്പിഒ ഉപേക്ഷിക്കാനുള്ള തീരുമാനം നിലവിലെ പദ്ധതികളെയോ ഭാവിപരിപാടികളെയോ ബാധിക്കില്ലെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി. അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിവില വലിയ തോതിൽ മാറിമറിയുന്ന സാഹചര്യത്തിൽ എഫ്പിഒയുമായി മുന്നോട്ടുപോകുന്നത് ധാർമികമായി […]
ഒരു വർഷത്തേക്ക് കൂടി സംസ്ഥാനങ്ങൾക്ക് പലിശരഹിത വായ്പ
സംസ്ഥാന സർക്കാരുകൾക്കുള്ള 50 വർഷത്തെ പലിശ രഹിത വായ്പ കേന്ദ്രം ഒരു വർഷത്തേക്ക് കൂടി തുടരുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. 2023 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. രാഷ്ട്രത്തിന്റെ സമഗ്രസാമ്പത്തിക വളര്‍ച്ചയ്ക്കും നിക്ഷേപങ്ങള്‍ക്കും സംസ്ഥാനങ്ങളുടെ പങ്കാളിത്തം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനങ്ങള്‍ക്ക് വായ്പ പ്രഖ്യാപിച്ചിരുന്നത്. 50 വർഷത്തെ തിരിച്ചടവ് കാലാവധിയുള്ള പലിശ രഹിത വായ്പയാണിത്.
ബജറ്റ് അവതരണം തുടരുന്നു, ഏഴ് മുൻഗണനാ വിഷയങ്ങൾ;
രണ്ടാം മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുകയാണ്. ഏഴ് മുൻഗണന വിഷയങ്ങൾ ബജറ്റിലുണ്ട്. അടിസ്ഥാന സൗകര്യ വികസനം, യുവശക്തി, കർഷക ക്ഷേമം, പിന്നാക്ക ക്ഷേമം, ഊർജ്ജ സംരക്ഷണം അടക്കമാണ് 7 മുൻഗണനാ വിഷയങ്ങൾ.സ്വതന്ത്ര്യത്തിൻ്റെ അമൃത കാലത്തെ ആദ്യ ബജറ്റെന്നും ധനമന്ത്രി പറഞ്ഞു.ജനക്ഷേമ പദ്ധതികൾക്ക് തന്നെ എന്നും മുൻഗണന. കഴിഞ്ഞ ബജറ്റിൻ്റെ അടിത്തറയിൽ നിന്ന് കെട്ടി പൊക്കുന്നതാണ് ഈ ബജറ്റ്. ആഗോളതലത്തിൽ ഇന്ത്യയെ മതിപ്പോടെ നോക്കുന്നു. കൊവിഡ് കാലത്ത് ആരും പട്ടിണി കിടക്കാതെ […]
2ാം മോദി സർക്കാറിന്റെ അവസാന സമ്പൂർണ ബജറ്റ് ഇന്ന്.
2023 – 24 വർഷത്തെ പൊതു ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിക്കും.രണ്ടാം മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റാണിത്. തെരഞ്ഞെടുപ്പ് വർഷമായതിനാൽ ജനപ്രിയ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിക്കാനാണ് സാധ്യത. ആദായനികുതി , ഭവന വായ്പ പലിശ ഇളവുകൾ തുടങ്ങി മധ്യവർഗ്ഗത്തിനായുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.ഇത് അഞ്ചാം തവണയാണ് നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്.അടുത്ത വർഷം 6.8 % വരെ വളർച്ച മാത്രമേ നേടാൻ കഴിയൂ എന്ന സാമ്പത്തിക സർവ്വേ റിപ്പോർട്ട് കണക്കിലെടുത്ത് വരുമാനം […]
ബാങ്കുകൾക്ക് മുൻപിൽ നീണ്ട ക്യൂ; പഴയ നോട്ടുകൾ മാറ്റാനുള്ള സമയപരിധി നീട്ടി നൈജീരിയ
നൈജീരിയയിലെ സെൻട്രൽ ബാങ്ക് (സിബിഎൻ) പഴയ നൈറ കറൻസി നോട്ടുകൾ മാറ്റാനുള്ള സമയ പരിധി നീട്ടി. 10 ദിവസം കൂടിയാണ് നീട്ടി നൽകിയിരിക്കുന്നത്. നൈജീരിയക്കാർക്ക് ഇപ്പോൾ ഫെബ്രുവരി 10 വരെ 1,000, 500, 200 നൈറ നോട്ടുകൾ പുതുക്കാം. സമയപരിധി നീട്ടിയത് ഗ്രാമീണ മേഖലയിലുള്ളവർക്ക് കൂടുതൽ സൗകര്യപ്രദമാകുമെന്ന് സിബിഎൻ ഗവർണർ ഗോഡ്വിൻ എമിഫീലെ പറഞ്ഞു.നൈജീരിയയിലെ സെൻട്രൽ ബാങ്ക് കഴിഞ്ഞ മാസം പുതുതായി രൂപകല്പന ചെയ്ത നോട്ടുകൾ പുറത്തിറക്കാൻ തുടങ്ങിയെങ്കിലും ബാങ്കുകളിലോ മെഷീനുകളിലോ അവ ലഭ്യമല്ലെന്ന പരാതി വ്യാപകമായി […]
ഓഫീസുകള്‍ വില്ക്കാന് ഒരുങ്ങി ആമസോണ്‍
ചെലവ് ചുരുക്കലിന്റെ ഭാഗമായി പിരിച്ചുവിടല്‍ നടത്തിയതിനു പിന്നാലെ ആമസോണ്‍ ചില ഓഫീസുകള്‍ വില്ക്കാന് പോകുന്നതായി സൂചന.ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച് 16 മാസം മുന്‍പ് കലിഫോര്‍ണിയയില്‍ ഏറ്റെടുത്ത ഓഫിസാണ് ആമസോണ്‍ വില്‍ക്കുന്നത്. 2021 ഒക്ടോബറില്‍ 123 ദശലക്ഷം യുഎസ് ഡോളറിനാണ് ഈ ഓഫീസുള്‍പ്പെടുന്ന വസ്തു വാങ്ങിയത്. നിലവിലെ സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ഓഫീസ് വില്‍ക്കുന്നത്. കൂടാതെ ജീവനക്കാരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി കൂടുതല്‍ പേര്‍ക്ക് നോട്ടീസ് അയയ്ക്കും. ഇതിനകം തന്നെ 2,300 ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്. യുഎസ്, കാനഡ, […]
സ്വർണവില വീണ്ടും ഉയർന്നു;
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ കുറഞ്ഞ സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇന്നലെ 480 രൂപ കുറഞ്ഞിരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് കഴിഞ്ഞ ഒരാഴ്ചയായി സ്വർണവിലയുള്ളത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 15 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 5265 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിലയും ഉയർന്നു. 10 രൂപയാണ് ഉയർന്നത്. ഒരു ഗ്രാം […]
10 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയിൽ ഗോതമ്പ്; 30 ലക്ഷം ടൺ ഗോതമ്പ് പൊതുവിപണിയിൽ വിൽക്കാൻ സർക്കാർ
പത്ത് വർഷത്തിനിടയിൽ ഏറ്റവും ഉയർന്ന നിലയിൽ എത്തിയ ഗോതമ്പിന്റെയും ആട്ടയുടെയും വില കുറക്കുന്നതിനായി 30 ലക്ഷം ടൺ ഗോതമ്പ് പൊതുവിപണിയിൽ വിൽക്കാൻ സർക്കാർ. ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ, അവശ്യസാധനങ്ങളുടെ വില സംബന്ധിച്ച് കാര്യങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന മന്ത്രിമാരുടെ സമിതി (കോഎം) യോഗത്തിലാണ് തീരുമാനം.ഓപ്പൺ മാർക്കറ്റ് സെയിൽ സ്കീമിന് (ഒഎംഎസ്എസ്) കീഴിലുള്ള ഇ-ലേലത്തിലൂടെ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എഫ്സിഐ) സ്റ്റോക്കിൽ നിന്നുള്ള ഗോതമ്പ് വിൽപ്പന അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ ആരംഭിക്കും, രണ്ട് മാസത്തിനുള്ളിൽ മുഴുവൻ അളവും […]
ഓഹരി തട്ടിപ്പ്; അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം വേണമെന്ന് കോൺഗ്രസ്
അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള ഹിൻഡൻബർഗ് റിപ്പോർട്ടിൽ ആർബിഐയും സെബിയും അന്വേഷണം നടത്തണമെന്ന് കോൺഗ്രസ്. വ്യവസായ പ്രമുഖൻ ഗൗതം അദാനിയുടെ കമ്പനികൾ, ഓഹരി മൂല്യം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ് നടത്തിയെന്ന റിപ്പോർട്ടിനെ തുടർന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയും അന്വേഷണം നടത്തണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആവശ്യപ്പെട്ടത്. സാധാരണയായി രാഷ്ട്രീയ പാർട്ടി ഒരു വ്യക്തിഗത കമ്പനിയെയോ ബിസിനസ് ഗ്രൂപ്പിനെയോ കുറിച്ചുള്ള ഗവേഷണ റിപ്പോർട്ടിനോട് പ്രതികരിക്കാറില്ല. എന്നാൽ ഹിൻഡൻബർഗ് റിപ്പോർട്ട് […]
ഇനി ഡെലിവറി അതിവേഗം; ഇന്ത്യയിൽ ‘ആമസോൺ എയർ’ എത്തി
ആഗോള ഇ- കൊമേഴ്സ് ഭീമനായ ആമസോണ്‍ ഇന്ത്യയില്‍ കാര്‍ഗോ ഫ്ലീറ്റ് സര്‍വീസ് ആരംഭിച്ചു. ‘ആമസോണ്‍ എയര്‍’ എന്ന പേര് നല്‍കിയിരിക്കുന്ന കാര്‍ഗോ ഫ്ലീറ്റ് സര്‍വീസ് ആരംഭിക്കുന്നതോടെ ഡെലിവറി ഇനി എളുപ്പത്തിലും വേഗത്തിലും സാധ്യമാകും.യുഎസിനും യൂറോപ്പിനും ശേഷം ആമസോണിന്റെ ഈ സേവനം ലഭിക്കുന്ന മൂന്നാമത്തെ മേഖലയാണ് ഇന്ത്യ.ആമസോണിന്റെ പ്രധാന വിപണിയായ ഇന്ത്യയില്‍ ഡെലിവറി വിപുലീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആമസോണ്‍ ആവിഷ്കരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ആമസോണ്‍ എയറിന് തുടക്കമിട്ടത്. ബാംഗ്ലൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചരക്ക് കാരിയറായ ക്വിക്ജെറ്റ് കാര്‍ഗോ എയര്‍ലൈന്‍ പ്രൈവറ്റ് […]