
ലോകത്തിലെ സന്ദര്‍ശിക്കേണ്ടുന്ന 50 മനോഹര സ്ഥലങ്ങളുടെ പട്ടികയില്‍ കേരളം ഇടം പിടിച്ചിരിക്കുകയാണ്. ടൈം മാഗസിന്‍ ആണ് ഈ പട്ടിക തയ്യാറാക്കിയത്.സംസ്ഥാനത്തെ ആദ്യത്തെ കാരവന്‍ പാര്‍ക്കായ കാരവന്‍ മെഡോസ്, മനോഹര ഹില്‍സ്റ്റേഷനായ വാഗമണില്‍ തുറന്നു,ഹൗസ്‌ബോട്ട് ടൂറിസം സംസ്ഥാനം വലിയ വിജയമാണ്, ഇത്തരത്തില്‍ കാരവാന്‍ ടൂറിസവും സംസ്ഥാനത്ത് വിജയത്തിലേക്കാണ്. മനോഹരമായ ബീച്ചുകളും സമൃദ്ധമായ കായലുകളും ക്ഷേത്രങ്ങളും ഉള്ള ഇന്ത്യയിലെ ഏറ്റവും മനോഹരമായ സംസ്ഥാനങ്ങളിലൊന്നായി കേരളം.”ഈ വര്‍ഷം, പര്യവേക്ഷണത്തിനും താമസത്തിനും ഒരു പുതിയ പ്രചോദനം നല്‍കുന്നതിനായി കേരളം ഇന്ത്യയില്‍ മോട്ടോര്‍-ഹോം ടൂറിസം വര്‍ദ്ധിപ്പിക്കുകയാണ്.കടല്‍ത്തീരങ്ങളും പച്ചപ്പ് നിറഞ്ഞ തോട്ടങ്ങളും കാണാന്‍ വലിയ അവസരമാണ് കേരളം ഒരുക്കുന്നതെന്ന് മാഗസിന്‍ പറയുന്നു.ടൈം മാഗസിന്‍ തയ്യാറാക്കിയ ലോകത്ത് കണ്ടിരിക്കേണ്ട 50 ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടികയില്‍ കേരളവും ഇടംപിടിച്ചത് ടൂറിസം വകുപ്പിനും ഏതൊരു മലയാളിക്കും അഭിമാന ബോധം ഉയര്‍ത്തുന്നുണ്ടെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
കേരളത്തില്‍ ടൂറിസം വകുപ്പ് നടപ്പിലാക്കിയ കാരവാന്‍ ടൂറിസം, കാരവാന്‍ പാര്‍ക്ക് എന്നിവയെ കുറിച്ചാണ് ടൈം മാഗസിന്‍ എടുത്തുപറഞ്ഞിരിക്കുന്നത്. കാരവാന്‍ ടൂറിസം ആരംഭിച്ചതിന് ശേഷം ഇതുവരെ 1468 കാരവാനുകളും 151 കാരവാന്‍ പാര്‍ക്കുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ടൈം മാഗസിന്റെ ഈ കണ്ടെത്തല്‍,കൊവിഡ് പ്രതിസന്ധി ഘട്ടത്തില്‍ പതറാതെ കേരളത്തിലെ ടൂറിസം വകുപ്പും സര്‍ക്കാരും കൈകൊണ്ട ചുവടുവെപ്പുകള്‍ക്ക് ലഭിച്ച അംഗീകാരമായി കണക്കാക്കുന്നു