മധ്യവർഗത്തിന് തലോടലുമായി കേന്ദ്ര ബജറ്റ്. പുതിയ ആദായ നികുതി ഘടനയിലേക്ക് മാറിയവർക്ക് ഇൻകം ടാക്സ് പരിധി 5 ൽ നിന്ന് ഏഴ് ലക്ഷമാക്കി ഉയർത്തി. അതേസമയം, എല്ലാ സർക്കാർ സ്ഥാപനങ്ങളും പാൻ തിരിച്ചറിയൽ രേഖയായി സ്വീകരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. എല്ലാ അന്ത്യോദയ ഗുണഭോക്താക്കൾക്കും ഗുണം ലഭിക്കത്തക്ക വിധം പിഎം ഗരീബ് കല്യാൺയോജന ഒരു വർഷം കൂടി തുടരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. ഇതിനായുള്ള 2ലക്ഷം കോടി രൂപയുടെ ചെലവ് കേന്ദ്രം വഹിക്കും. 5 കിലോ ഭക്ഷ്യധാന്യം 81 കോടി ജനങ്ങൾക്ക് മാസംതോറും കിട്ടും. 2516 കോടി രൂപ ചെലവിൽ 63000 പ്രാഥമിക സംഘങ്ങൾ ഡിജിറ്റൈസ് ചെയ്യും.2516 കോടി രൂപ ബജറ്റിൽ വകയിരുത്തി. മെഡിക്കൽ രംഗത്ത് നൈപുണ്യ വികസന പദ്ധതി പ്രഖ്യാപിച്ചു. അരിവാൾ രോഗം നിർമാർജനം ചെയ്യും. പുതിയതായി 157 നഴ്സിങ് കോളജുകൾ തുടങ്ങും. പുതിയതായി 50 വിമാനത്താവളങ്ങൾ നിർമിക്കും.റെയിൽവേക്ക് എക്കാലത്തേയും ഉയർന്ന വിഹിതം ആണ് ബജറ്റിൽ വകയിരുത്തിയത്. 2.40ലക്ഷം കോടി രൂപയാണ് വകയിരുത്തിയത്.