അടുത്ത മൂന്നു വർഷത്തിനുള്ളിൽ 3.5 ലക്ഷം ​ഗോത്രവിഭാ​ഗ വിദ്യാർത്ഥികൾക്കായുള്ള 740 ഏകലവ്യ സ്കൂളുകളിലേക്ക് 38800 അധ്യാപകരെയും ജീവനക്കാരെയും നിയമിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചു. മെഡിക്കൽ കോളേജുകളോട് ചേർന്ന് 157 നഴ്സിം​ഗ് കോളേജുകൾ സ്ഥാപിക്കും. രാജ്യത്തെ അധ്യാപക പരിശീലനം നവീകരിക്കും. കുട്ടികൾക്കും കൗമാരക്കാർക്കും ദേശീയ ഡിജിറ്റൽ ലൈബ്രറികൾ തയ്യാറാക്കും. ​ഗോത്രവിഭാ​ഗങ്ങളുടെ ക്ഷേമത്തിന് മൂന്നു വർഷത്തേക്ക് 15000 കോടി മാറ്റിവെക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ​ഗവേഷണത്തിനായി മൂന്ന് കേന്ദ്രങ്ങൾ സ്ഥാപിക്കും. നാഷണൽ ഡേറ്റ ​ഗവേണൻസ് പോളിസി കൊണ്ടുവരും.