തിരുവനന്തപുരം: ചൈനയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഷി ജിൻപിങ്ങിനെ അഭിനന്ദിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറാനും നമ്മുടെ സൈനികരെ ആക്രമിക്കാനും അടിക്കടി ശ്രമിക്കുന്ന ഒരു രാജ്യത്തിന്റെ പ്രസിഡന്റിനെ അഭിവാദ്യം ചെയ്തതിന് വിമർശനവും പ്രതിഷേധവും ശക്തമാകുന്നു. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിൽ അദ്ദേഹം മൗനം പാലിക്കുന്നതിലാണ് പ്രതിഷേധം. ട്വീറ്റിന് താഴെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ചൈനീസ് പ്രസിഡന്റിനോട് കാണിക്കുന്ന ഈ കരുതൽ സ്വന്തം രാജ്യത്തോട് കാണിക്കണമായിരുന്നു, ജനങ്ങൾ ചോദിച്ചു

“പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഷി ജിൻപിങ്ങിന് വിപ്ലവകരമായ ആശംസകൾ. ആഗോള രാഷ്ട്രീയത്തിലെ മുൻനിര ശബ്ദമായി ചൈനയുടെ ആവിർഭാവം തീർച്ചയായും പ്രശംസനീയമാണ്. കൂടുതൽ സമ്പന്നമായ ചൈന കൈവരിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങൾക്ക് ആശംസകൾ,’ മുഖ്യമന്ത്രിയുടെ ട്വീറ്റ്