ബ്രഹ്മപുരം തീപിടിത്തം: പ്രതിസന്ധി പരിഹരിക്കാൻ എംഎ യൂസഫലി ഒരു കോടി രൂപ നൽകും

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ ഒരു കോടി രൂപ നൽകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി അറിയിച്ചു.

വിഷവാതകം ശ്വസിച്ച് ശ്വാസതടസ്സം നേരിടുന്നവർക്ക് വൈദ്യസഹായം നൽകാനും ബ്രഹ്മപുരത്ത് മികച്ച മാലിന്യ സംസ്‌കരണ സംവിധാനം ഉറപ്പാക്കാനും തുക ഉടൻ നൽകും. ലുലു ഗ്രൂപ്പ് പ്രതിനിധികൾ ഉടൻ തുക കോർപ്പറേഷന് കൈമാറുമെന്ന് യൂസഫലി കൊച്ചി മേയർ അഡ്വ.എം.അനിൽകുമാറിനെ ഫോണിൽ അറിയിച്ചു.