ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തം സിനിമയാകുന്നു. കലാഭവൻ ഷാജോൺ നായകനാകുന്ന ചിത്രത്തിന് മറയൂരിൽ തുടക്കമായി. ‘ഇതുവരെ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് അനിൽ തോമസാണ്. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തത്തെതുടർന്ന് പ്ലാന്റിനെ ചുറ്റിപറ്റി ജീവിക്കുന്ന ഒരു കുടുംബത്തിലെ അംഗങ്ങൾക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെപ്പറ്റിയാണ് ചിത്രം ചർച്ച ചെയ്യുന്നത്. ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തുടക്കം മുതൽ ഇതുവരെ നടന്ന സംഭവ വികാസങ്ങളെക്കുറിച്ചും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് അനിൽ. അനിൽ തന്നെയാണ് സിനിമയുടെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ടൈറ്റസ് പീറ്റർ ആണ് നിർമാണം.