സംയുക്ത മേനോനും ഷൈൻ ടോം ചാക്കോയും പ്രധാന കഥാപാത്രങ്ങൾ ആകുന്ന പുതിയ ചിത്രം ആണ് ‘ബൂമറാങ്ങ്’. ഈ വർഷം ഫെബ്രുവരി 24 ന് ചിത്രം തീയേറ്ററിൽ എത്തും. തികച്ചും ഒരു എന്റർടൈൻമെന്റ് മൂവി ആണ് ‘ബൂമറാങ്ങ്’. ഫസ്റ്റ് ലുക്ക് പോസ്റ്റർ വളരെ വർണ്ണാഭമായ ഒരു എന്റർടെയ്‌നർ സൂചന നൽകുന്നു. മനു സുധാകരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നവാഗതനായ കൃഷ്ണദാസ് പങ്കിയാണ്. സംയുക്ത മേനോനെ കൂടാതെ ചെമ്പൻ വിനോദ് ജോസ്, ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, ഡെയ്ൻ ഡേവിസ്, തുടങ്ങി നിരവധി അഭിനേതാക്കളും ‘ബൂമറാങ്ങിൽ’ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ കൂടൂതൽ വിവരങ്ങൾ പുറത്തു അല്ല.