ഇന്ത്യന്‍ ബോക്സ് ഓഫീസിലെ ഏറ്റവും പുതിയ ചര്‍ച്ചാവിഷയം പത്താൻ ആണ്. ഷാരൂഖ് ഖാന്‍റെയും ഒപ്പം കൊവിഡ് കാലത്തിനു ശേഷം വലിയ രീതിയില്‍ തകര്‍ച്ച നേരിട്ട ബോളിവുഡിന്‍റെയും തിരിച്ചുവരവായാണ് ഈ വിജയം വിലയിരുത്തപ്പെടുന്നത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1000 കോടി എന്ന മാന്ത്രിക സംഖ്യയില്‍ എത്തിയിരിക്കുകയാണ് ചിത്രം. എന്നാല്‍ ഇന്ത്യന്‍ സിനിമയില്‍ 1000 കോടി ക്ലബ്ബ് വലിയ പുതുമയല്ല. ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ സിനിമയാണ്പത്താൻ.
ഏഴ് വര്‍ഷം മുന്‍പെത്തിയ ഒരു ബോളിവുഡ് ചിത്രമാണ് 1000 കോടി ക്ലബ്ബിലേക്ക് ആദ്യമെത്തിയ ഇന്ത്യന്‍ സിനിമ. നിതേഷ് തിവാരിയുടെ സംവിധാനത്തില്‍ ആമിര്‍ ഖാന്‍ നായകനായ ദംഗല്‍ ആയിരുന്നു ചിത്രം. തൊട്ടടുത്ത വര്‍ഷം എസ് എസ് രാജമൌലിയുടെ അത്ഭുത ചിത്രം ബാഹുബലി രണ്ടാം ഭാഗവും 1000 കോടിയില്‍ എത്തി.

ഇന്ത്യന്‍ സിനിമയിലെ 1000 കോടി ക്ലബ്ബ്

1. ദംഗല്‍ (2016)- 1970 കോടി

2. ബാഹുബലി 2 (2017)- 1800 കോടി

3. കെജിഎഫ് 2 (2022)- 1230 കോടി

4. ആര്‍ആര്‍ആര്‍ (2022)- 1206 കോടി (പ്രദര്‍ശനം അവസാനിച്ചിട്ടില്ല)

5. പത്താൻ (2023)- 1000 കോടി (പ്രദര്‍ശനം തുടരുന്നു)