
ചൈനയിൽ നിന്ന് കണ്ടെത്തിയ ഒരു വിചിത്രമായ അതിപ്രാചീന ജീവിയുടെ അവശിഷ്ട്ടത്തിന് ദിനോസറിന്റെ തലയും പക്ഷിയെപ്പോലെയുള്ള ശരീരവും ഉണ്ടെന്ന് അഭിപ്രായപ്പെടുന്നു, ഇത് ദിനോസറുകൾ പക്ഷികളിലേക്കുള്ള പരിണാമത്തെക്കുറിച്ച് കൂടുതൽ ചോദ്യങ്ങൾ തുറക്കുന്നു. ദിനോസറുകളിൽ നിന്നാണ് പക്ഷികൾ പരിണമിച്ചതെന്ന് ശാസ്ത്രജ്ഞർക്കിടയിൽ പൊതുവായി അംഗീകരിക്കപ്പെട്ട ഒരു ധാരണയുണ്ട്. എന്നിരുന്നാലും, ചൈനീസ് അക്കാദമി ഓഫ് സയൻസസിന്റെ അഭിപ്രായത്തിൽ, ഈ നാടകീയമായ പരിണാമത്തിന്റെ വ്യാപ്തി ഇതുവരെ പാലിയന്റോളജിസ്റ്റുകൾ മനസ്സിലാക്കിയിട്ടില്ല.
അതിപ്രാചീന ജീവിയുടെ അവശിഷ്ട്ടത്തെ കുറിച്ച് പഠിക്കാൻ, ഗവേഷകർ ആദ്യം ഉയർന്ന റെസല്യൂഷനുള്ള സിടി സ്കാനിംഗ് ഉപയോഗിച്ചു ഡിജിറ്റലായി അസ്ഥികൾ നീക്കം ചെയ്യുകയും തലയോട്ടിയുടെ യഥാർത്ഥ രൂപവും പ്രവർത്തനവും പുനർനിർമ്മിക്കുകയും ചെയ്തു. ഈ ഘട്ടത്തിൽ, തലയോട്ടി പക്ഷിയെപ്പോലെയാകുന്നതിനുപകരം ടി.റെക്‌സ് പോലുള്ള ദിനോസറുകളുടേതിന് ഏതാണ്ട് സമാനമാണെന്ന് നിരീക്ഷിക്കപ്പെട്ടു.