
മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്‍ഡോ- അറബിക് ചിത്രം ആയിഷ വെള്ളിയാഴ്ച മുതല്‍ തിയറ്ററുകളില്‍. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും മികച്ച സ്ക്രീന്‍ കൌണ്ടോടെ വെള്ളിയാഴ്ചയാണ് ചിത്രം പ്രദര്‍ശനം ആരംഭിക്കുന്നത്. കേരളത്തില്‍ 104 സ്ക്രീനുകളിലാണ് ചിത്രത്തിന് റിലീസ്. തമിഴ്നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത്, ദില്ലി, ഹരിയാന, യുപി എന്നിവിടങ്ങളിലെല്ലാം ചിത്രത്തിന് റിലീസ് ഉണ്ട്.നവാഗതനായ ആമിര്‍ പള്ളിക്കല്‍ ആണ് ചിത്രത്തിന്‍റെ സംവിധായകന്‍. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണിത്. മലയാളത്തില്‍ ഇത്രയും വലിയ കാന്‍വാസില്‍ ഒരു സ്ത്രീ കേന്ദ്രീകൃത സിനിമ ആദ്യമായി ആവും. മഞ്ജു വാര്യരുടെ അഭിനയ ജീവിതത്തിലെ ശ്രദ്ധേയ കഥാപാത്രങ്ങളില്‍ ഒന്നുമാവും ഇതെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ.
Post Views: 18