Global News 24

3 December 2022 15:13
Latest News

Author name: Global Sports

പോളണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളിന് തകർത്ത് ഗ്രൂപ് ചാംപ്യന്മാരായി അർജന്റീന പ്രീ ക്വാർട്ടറിലേക്ക്

ദോഹ: സി ഗ്രൂപ്പിലെ നിർണായക മത്സരത്തിൽ പോളണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളിന് തകർത്ത് ഗ്രൂപ് ചാംപ്യന്മാരായി അർജന്റീന പ്രീ ക്വാർട്ടറിലേക്ക് പ്രേവേശിച്ചു . അർജന്റീനയോട് തോറ്റെങ്കിലും 4 പോയിന്‍റുമായി ഗ്രൂപ്പിൽ രണ്ടാമതെത്തിയ പോളണ്ടും അവസാന പതിനാറിൽ ഇടംനേടി. മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു ഗോളുകൾ. അലെക്സിസ് മാക് അലിസ്റ്റർ (46), ജൂലിയൻ അൽവാരസ് (67) എന്നിവരാണ് അർജന്‍റീനക്കായി ഗോൾ നേടിയത്. ബോക്സിന്‍റെ വലതുവിങ്ങിൽ നിന്നുള്ള നഹുവൽ മൊലിനയുടെ ക്രോസ് അലിസ്റ്റർ വലയിലെത്തിക്കുകയായിരുന്നു. പോളണ്ട് ബോക്സിനകത്തേക്ക് നടത്തിയ മുന്നേറ്റത്തിനൊടുവിൽ എൻസോ …

പോളണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളിന് തകർത്ത് ഗ്രൂപ് ചാംപ്യന്മാരായി അർജന്റീന പ്രീ ക്വാർട്ടറിലേക്ക് Read More »

ഇറാൻ വീണു, ഇംഗ്ളണ്ടും അമേരിക്കയും പ്രീക്വാർട്ടറിൽ

ഖത്തർ ലോകകപ്പിൽ ഇംഗ്ലണ്ട്, അമേരിക്ക എന്നീ ടീമുകൾ കൂടി പ്രീക്വാർട്ടറിൽ ഇന്ന് നടന്ന ആവേശപോരാട്ടത്തിൽ അയൽക്കാരായ വെയിൽസിനെ തകർത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇംഗ്ലണ്ടിന്റെ മുന്നേറ്റം. അമേരിക്കയാകട്ടെ ഇറാനെ തോൽപ്പിച്ചാണ് നോക്കൗട്ടിലേക്ക് സ്റ്റേജിലേക്ക് കടന്നു. ഗ്രൂപ്പ് ബിയിൽ വെയിൽസിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഇംഗ്ലണ്ട് വീഴ്ത്തിയത്. ഇറാൻ വീണു, ഇംഗ്ളണ്ടും അമേരിക്കയും പ്രീക്വാർട്ടറിൽ ആവേശ സ്റ്റേജിലേക്ക് കടന്നു ബിയിൽ രണ്ടാം പകുതിയിലാണ് ഇംഗ്ലണ്ട് മൂന്നുഗോളുകളും അടിച്ചത്. ഇംഗ്ലണ്ടിനായി റാഷ്ഫോർഡ് ഇരട്ടഗോൾ നേടി. ഫിൽ ഫോഡനും ഇംഗ്ലണ്ടിനായി ഒരു ഗോൾ …

ഇറാൻ വീണു, ഇംഗ്ളണ്ടും അമേരിക്കയും പ്രീക്വാർട്ടറിൽ Read More »

പുതിയ അപ്ഡേഷനുമായി വാട്ട്സാപ്പ്; ഇനി വോയിസും സ്റ്റാറ്റസാക്കാം

ഉപയോക്താക്കൾക്കായി പുതിയ അപ്ഡേറ്റുമായെത്തിയിരിക്കുകയാണ് വാട്ട്സാപ്പ് താമസിയാതെ എല്ലാവരിലേക്കും ഈ ഫീച്ചർ എത്തിക്കാനുള്ള ശ്രമത്തിലാണ് വാട്ട്സാപ്പ്. 30 സെക്കൻഡ് ദൈർഘ്യമുള്ള വോയിസ് നോട്ടുകളാണ് വാട്ട്സാപ്പ് സ്റ്റാറ്റസാക്കി മാറ്റാൻ കഴിയുക. ആപ്പിന്റെ പ്രത്യേക ഫീച്ചറാണ് സ്റ്റാറ്റസ് അപ്ഡേഷൻ. ഇതിൽ പുതിയൊരു അപ്ഡേഷൻ വരുന്നു. വൈകാതെ വോയിസ് നോട്ടുകൾ വാട്ട്സാപ്പ് സ്റ്റാറ്റസാക്കാൻ കഴിയുമെന്നത് തന്നെയാണ് പുതിയ അപ്ഡേഷൻ. നിലവിൽ ചിത്രങ്ങളും ടെക്സ്റ്റും വീഡിയോകളും മാത്രമേ സ്റ്റാറ്റസാക്കാൻ കഴിയൂ. ഈ ഫീച്ചറിന്റെ അപ്ഡേഷനായി നിരവധി ഉപയോക്താക്കളാണ് കാത്തിരിക്കുന്നത്. കുറച്ച് ഐഒഎസ് ഉപയോക്താക്കൾ പരീക്ഷണാർഥത്തിൽ …

പുതിയ അപ്ഡേഷനുമായി വാട്ട്സാപ്പ്; ഇനി വോയിസും സ്റ്റാറ്റസാക്കാം Read More »

ഒരോവറിൽ 7 സിക്‌സറുകൾ ; റുതുരാജ് ഗെയ്‌ക്‌വാദിന് റെക്കോർഡ്

വിജയ് ഹസാരെ ട്രോഫിയിൽ ഉത്തർപ്രദേശിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മഹാരാഷ്ട്ര ഓപ്പണിംഗ് ബാറ്റ്‌സ്മാൻ റുതുരാജ് ഗെയ്‌ക്‌വാദ് തന്റെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 220 റൺസിന് പുറത്താകാതെ നിന്ന അദ്ദേഹത്തിന്റെ ബാറ്റിംഗാണ് നിശ്ചിത അൻപത് ഓവറിൽ ബോർഡിൽ 330 റൺസ് നേടിയത്. എന്നിരുന്നാലും, ഇന്നിംഗ്‌സിന്റെ അവസാന ഓവറിൽ ശിവ സിങ്ങിന്റെ ബൗളിംഗിൽ 43 റൺസ് അടിച്ചു തകർത്തതാണ് അദ്ദേഹത്തിന്റെ മികച്ച ഭാഗം. ഈ പ്രത്യേക ഓവറിൽ റുതുരാജ് ഗെയ്‌ക്‌വാദ് തുടർച്ചയായി ഏഴ് സിക്‌സറുകൾ പറത്തി. വിജയ് ഹസാരെ ട്രോഫിയിൽ …

ഒരോവറിൽ 7 സിക്‌സറുകൾ ; റുതുരാജ് ഗെയ്‌ക്‌വാദിന് റെക്കോർഡ് Read More »

രണ്ടാം തോൽവിയിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ടു ജർമ്മനി

ഖത്തർ ലോകകപ്പിൽ അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി കളി സമനിലയിൽ പിരിഞ്ഞു. ഖത്തർ ലോകകപ്പിലെ ഇതുവരെ കണ്ടതിൽ ഏറ്റവും വാശിയും ആവേശവും നിറഞ്ഞ പോരാണ് ​ഗ്രൂപ്പ് ഇയിൽ നടന്നത്. സ്പെയിന് വേണ്ടി അൽവാരോ മൊറാട്ടയും ജർമനിക്കായി ഫുൾക്രു​ഗും ​ഗോളുകൾ നേടി. സ്പെയിനു വേണ്ടി 62-ാം മിനിറ്റിൽ അൽവാരോ മൊറാട്ട ഗോൾ നേടിയപ്പോൾ, ഫൾ കുഗ് (83) ജർമനിക്കായി വല കുലുക്കി. ആദ്യ മത്സരത്തിൽ കോസ്റ്റാറിക്കയോട് ഏഴു ഗോളുകൾക്കു …

രണ്ടാം തോൽവിയിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ടു ജർമ്മനി Read More »

ലോക റെക്കോർഡിൽ റൊണാൾഡോ

അഞ്ച് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യതാരമായി റൊണാൾഡോ ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ പുതിയ റെക്കോർഡ് സ്ഥാപിച്ച് പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ. ഈ ലോകകപ്പിലെ പോർച്ചുഗലിൻെറ ആദ്യഗോൾ അങ്ങനെ നായകൻെറ വകയായി. തുടർച്ചയായി അഞ്ചാം ലോകകപ്പിലാണ് താരം ഗോളടിക്കുന്നത്. അങ്ങനെ പുതിയൊരു ലോകറെക്കോർഡും അദ്ദേഹം സ്ഥാപിച്ചു. ലോകകപ്പിൽ ഗോളടിക്കുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ കളിക്കാരൻ കൂടിയായി റൊണാൾഡോ മാറി. 65ാം മിനിറ്റിൽ പെനാൽട്ടിയിലൂടെയാണ് റൊണാൾഡോ ഈ ലോകകപ്പിലെ ആദ്യഗോൾ നേടിയത്

ഖത്തറിലെ അത്ഭുതങ്ങൾ അവസാനിക്കുന്നില്ല; ലോകകപ്പിൽ ജപ്പാൻ ജർമനിയെ വീഴ്ത്തി

ലോകക്പ്പ് ഫുട്‌ബോളിൽ വീണ്ടും അട്ടിമറി ജയം. നാലു തവണ ലോക ചാമ്പ്യന്മാരായ ജർമ്മനിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജപ്പാൻ തോൽപ്പിച്ചു. ആദ്യ പകുതിയിൽ ജർമ്മനി ഒരു ഗോളിന് മുന്നിലായിരുന്നു. ജര്‍മ്മനിക്കെതിരെ എട്ട് മിനുറ്റിനിടെ രണ്ട് ഗോളടിച്ച് ജയം സ്വന്തമാക്കുകയായിരുന്നു ജപ്പാന്‍. ജര്‍മ്മനിക്കായി ഗുണ്ടോഗനും ജപ്പാനായി റിട്‌സുവും അസാനോയും ഗോളുകളടിച്ചു. ജർമ്മൻ താരത്തെ ജപ്പാൻ ഗോൾകീപ്പർ പെനാൽറ്റി ബോക്‌സിൽ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റിയിൽ നിന്നാണ് ഗോൾ പിറന്നത്. 33ാം മിനിറ്റിൽ ഗുണ്ടോഗനാണ് ടീമിനായി ആദ്യം ഗോൾ നേടിയത്. …

ഖത്തറിലെ അത്ഭുതങ്ങൾ അവസാനിക്കുന്നില്ല; ലോകകപ്പിൽ ജപ്പാൻ ജർമനിയെ വീഴ്ത്തി Read More »

ഇന്ത്യയിൽ നിന്നുള്ള എഞ്ചിനീയർമാരെ ട്വിറ്ററിൽ നിയമിക്കാൻ മസ്‌ക്

ഇന്ത്യയിൽ നിന്നുള്ള എഞ്ചിനീയർമാരെ ട്വിറ്ററിൽ നിയമിക്കാൻ ഇലോൺ മസ്‌ക് പദ്ധതിയിടുന്നതായി റിപ്പോർട്ട്. അയ്യായിരത്തോളം ജീവനക്കാരെ പിരിച്ചു വിട്ടതിന് പിന്നാലെയാണിത്. ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം മസ്‌ക് ജീവനക്കാരുടെ എണ്ണം 7000ൽ നിന്ന് 2700 ആയി ആണ് കുറച്ചത്. കമ്പനിയിൽ ഇനി പിരിച്ചുവിടലുകൾ ഉണ്ടാകില്ലെന്ന് മസ്ക് ഇപ്പോൾ പറയുന്നു. ഇന്ത്യ, ജപ്പാൻ, ഇന്തോനേഷ്യ, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നുള്ള എഞ്ചിനീയേഴ്‌സിനെ നിയമിക്കണമെന്നാണ് മസ്‌ക് പറഞ്ഞിരിക്കുന്നത്. ജീവനക്കാരുമായി നടത്തിയ മീറ്റിംഗിനിടെയാണ് മസ്‌കിന്റെ ഈ പരാമർശം. ടെക്‌നോളജി സ്റ്റാക്കിന്റെ പ്രധാന ഭാഗങ്ങൾ ആദ്യം മുതൽ …

ഇന്ത്യയിൽ നിന്നുള്ള എഞ്ചിനീയർമാരെ ട്വിറ്ററിൽ നിയമിക്കാൻ മസ്‌ക് Read More »

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പടിയിറങ്ങി

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണെറ്റഡ് വിട്ടു. താരവും ക്ലബും തമ്മിൽ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് നടപടി. റൊണാൾഡോയുടെ സേവനങ്ങൾക്ക് നന്ദി അറിയിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് ട്വീറ്റ് ചെയ്തു. ക്ലബ്ബിനും കോച്ചിനും എതിരെ ആരോപണങ്ങൾ ഉയർത്തിയ റൊണാൾഡോയുടെ അഭിമുഖം വിവാദമായതിന് പിന്നാലെയാണ് ഈ സംഭവം. എറിക് ടെന്‍ ഹാഗും ക്ലബ്ബിലെ മറ്റു ചിലരും ചേര്‍ന്ന് തന്നെ ചതിക്കുകയാണെന്നും അർഹിക്കുന്ന ബഹുമാനം നൽകുന്നില്ലെന്നുമാണ് അഭിമുഖത്തിൽ താരം വ്യക്തമാക്കിയത്. ക്ലബ്ബിന്റെ പരിശീലകൻ എറിക് ടെൻ ഹാഗും മറ്റ് …

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പടിയിറങ്ങി Read More »

ഫ്രാൻസിന് തിരിച്ചടി; സൂപ്പർ സ്ട്രൈക്കർ കരിം ബെൻസേമ ലോകകപ്പിൽ കളിക്കില്ല

ചാമ്പ്യന്മാരായ ഫ്രാൻസിന് കനത്ത തിരിച്ചടി. ടീമിന്‍റെ സൂപ്പർ സ്ട്രൈക്കർ കരിം ബെൻസേമ ലോകകപ്പിൽ കളിക്കില്ലെന്ന വാര്‍ത്തയാണ് ഫുട്ബോള്‍ പ്രേമികളില്‍ ഞെട്ടലുണ്ടാക്കിയത്. പരിശീലനത്തിനിടെ ഇടതുതുടയിലേറ്റ പരുക്കാണ് താരത്തിനും ടീമിനും തിരിച്ചടിയായത്.മൂന്നാഴ്ചയെങ്കിലും വിശ്രമം വേണ്ടിവരുമെന്ന് ഡോക്ടർമാർ അറിയിച്ചതോടെയാണ് ബെൻസേമയുടെ പിന്മാറ്റം. ഈ വർഷത്തെ ബാലൻ ഡി ഓർ പുരസ്കാര ജേതാവാണ് ബെൻസേമ. ഫ്രഞ്ച് ഫുട്‌ബോള്‍ അസോസിയേഷന്‍ തന്നെ താരത്തിന് ലോകകപ്പ് നഷ്ടമാകുമെന്ന് ഔദ്യോഗികമായി അറിയിച്ചുകഴിഞ്ഞു. മുന്‍നിര താരങ്ങളായ പോള്‍ പോഗ്ബ, എന്‍ഗോളെ കാന്റെ, ക്രിസ്റ്റഫര്‍ എന്‍കുന്‍കു എന്നിവര്‍ പരിക്കേറ്റ് ടീമില്‍ …

ഫ്രാൻസിന് തിരിച്ചടി; സൂപ്പർ സ്ട്രൈക്കർ കരിം ബെൻസേമ ലോകകപ്പിൽ കളിക്കില്ല Read More »

This will close in 20 seconds