Global News 24

3 December 2022 14:49
Latest News

Author name: Global India

ഹോസ്റ്റൽ നിയന്ത്രണങ്ങൾക്കെതിരെ കേരള ഹൈക്കോടതി.

സുരക്ഷയുടെ പേരിൽ വിദ്യാർഥിനികൾക്ക് ഹോസ്റ്റലിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് പരിഷ്കൃത സമൂഹത്തിനു ചേർന്നതല്ലെന്ന് ഹൈക്കോടതിയുടെ വാക്കാലുള്ള വിമർശനം. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവനുസരിച്ച് രാത്രി 9.30നുശേഷം വിദ്യാർഥിനികൾ ഹോസ്റ്റലിൽനിന്ന് പുറത്തിറങ്ങുന്നതിനു വിലക്ക് ഏർപ്പെടുത്തിയതിനെതിരെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ വിദ്യാർഥിനികൾ നൽകിയ ഹർജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഇങ്ങനെ വിലയിരുത്തിയത്. വിലക്ക് ഏർപ്പെടുത്തിയതിന്റെ കാരണം അറിയിക്കാൻ കോടതി സർക്കാരിനോട് നിർദ്ദേശിക്കുകയും, കൂടാതെ സംസ്ഥാന വനിതാ കമ്മീഷനും അഭിപ്രായം അറിയിക്കാമെന്നു വ്യക്തമാക്കി. മെഡിക്കൽ കോളജിന്റെ ക്യാംപസിൽ പോലും വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ …

ഹോസ്റ്റൽ നിയന്ത്രണങ്ങൾക്കെതിരെ കേരള ഹൈക്കോടതി. Read More »

ബംഗളൂരുവിൽ മലയാളി പെണ്‍കുട്ടിക്ക് പീഡനം; ടാക്സി ഡ്രൈവറും അയാളുടെ സുഹൃത്തും പിടിയിൽ

പീഡനത്തിനിരയായ പെണ്‍കുട്ടി സുഹൃത്തിനെക്കണ്ട് മടങ്ങും വഴിയായിരുന്നു പീഡനം. ടാക്സി ഡ്രൈവറും അയാളുടെ സുഹൃത്തും ചേര്‍ന്നാണ് പീഡിപ്പിച്ചത്. ബംഗളൂരു സ്വദേശികളായ അറാഫത്ത്, ഷിഹാബുദ്ദീൻ എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഫ്രീലാൻസ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിനായി കേരളത്തിൽനിന്ന് ബംഗളൂരുവിൽ എത്തിയ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. സുഹൃത്തിന്റെ വീട്ടിൽ നിന്നും രത്രി വൈകി മടങ്ങുന്നതിനായി ടാക്സി ബുക്ക് ചെയ്യുകയും, പെൺകുട്ടിക്ക് സ്ഥലപരിചയമില്ലെന്ന് മനസ്സിലാക്കിയ ടാക്സി ഡ്രൈവർ മറ്റൊരു വഴിയിലൂടെ കൊണ്ടുപോകുകയായിരുന്നു. ഇയാളുടെ കൂട്ടുകാരനെ വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്. ഇവിടെനിന്ന് രക്ഷപ്പെട്ട പെൺകുട്ടിയെ …

ബംഗളൂരുവിൽ മലയാളി പെണ്‍കുട്ടിക്ക് പീഡനം; ടാക്സി ഡ്രൈവറും അയാളുടെ സുഹൃത്തും പിടിയിൽ Read More »

സ്ത്രീകളുടെ നേതൃത്വത്തിൽ കേരളത്തിലേക്ക് സിന്തറ്റിക് ലഹരിമരുന്ന് കടത്തൽ.

കേരളത്തിലേക്കുള്ള സിന്തറ്റിക് ലഹരികടത്തലിനു പിന്നിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ലഹരിമാഫിയ സംഘങ്ങളുടെ ഇടപെടൽ. ബംഗളൂരുവിൽ തമ്പടിച്ച നൈജീരിയന്‍ സംഘത്തോടൊപ്പം ചേര്‍ന്നാണ് സംഘങ്ങളുടെ പ്രവര്‍ത്തനമെന്ന് എക്സൈസിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തി. കേന്ദ്ര സേനകളുടെ സഹായത്തോടെ ലഹരി റാക്കറ്റിനെ വലയിലാക്കാന്‍ എക്സൈസ് നീക്കം ഊര്‍ജിതമാക്കി. ഈ വര്‍ഷം ഇതുവരെ കൊച്ചിയില്‍ എക്സൈസ് റജിസ്റ്റര്‍ ചെയ്തത് 717 ലഹരിക്കേസുകളാണ്. സംസ്ഥാന വ്യാപകമായ ലഹരിമാഫിയയുടെ ഉറവിടം തേടിയുള്ള അന്വേഷണങ്ങളെല്ലാം അവസാനിക്കുന്നത് ബംഗളൂരുവിലാണ്. എക്സൈസിന് പുറമെ പോലീസും നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും നടത്തിയ ആഴത്തിലുള്ള അന്വേഷണങ്ങള്‍ക്കൊടുവില്‍ പിടിയിലായത് …

സ്ത്രീകളുടെ നേതൃത്വത്തിൽ കേരളത്തിലേക്ക് സിന്തറ്റിക് ലഹരിമരുന്ന് കടത്തൽ. Read More »

ദേശീയ മാധ്യമ പുരസ്കാരം പ്രഖ്യാപിച്ചു.

പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും (പിഐഐ) ഇന്റർനാഷനൽ കമ്മിറ്റി ഓഫ് ദി റെഡ്ക്രോസും ചേർന്ന് ഏർപ്പെടുത്തിയ ദേശീയ മാധ്യമ പുരസ്കാരം പ്രഖ്യാപിച്ചു. ഫോട്ടോഗ്രാഫി വിഭാഗത്തിൽ, മലയാള മനോരമ തൃശൂർ യൂണിറ്റിലെ സീനിയർ ഫോട്ടോഗ്രാഫർ വിഷ്ണു വി. നായർ പ്രത്യേക പരാമർശം നേടി. ഒന്നാം സ്ഥാനം (1 ലക്ഷം രൂപ) പി.പി ദീപുവിനാണ് (ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്, തിരുവനന്തപുരം). ബി. മുരളീകൃഷ്ണൻ(മാതൃഭൂമി), പ്രശാന്ത് ഖരോട്ട (ലോക്മാത ടൈംസ്) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഇ.വി. …

ദേശീയ മാധ്യമ പുരസ്കാരം പ്രഖ്യാപിച്ചു. Read More »

ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി.

ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തി.തിരുവന്തപുരം ഉദിയന്‍കുളങ്ങര സ്വദേശി ചെല്ലപ്പനാണ് കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടന്ന ചെല്ലപ്പനെ ഭാര്യ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന്റെ യഥാർത്ഥ കാരണം വ്യക്തമായിട്ടില്ല. കുടുംബപ്രശ്‌നമാകാം കൊലയ്‌ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ ആക്രമണത്തിൽ കണ്ടാലറിയാവുന്ന മൂവായിരത്തോളം പേര്‍ക്കെതിരെ കേസെടുത്തു.

ലഹളയുണ്ടാക്കല്‍, പോലീസ് സ്റ്റേഷൻ ആക്രമണം, വധശ്രമം, പോലീസുകാരെ തടഞ്ഞു വെയ്ക്കല്‍, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇതിനെ തുടർന്ന് വിഴിഞ്ഞത്ത് ഇന്ന് സമാധാന ചര്‍ച്ച നടത്തും. രാവിലെ സര്‍വകക്ഷി യോഗം ചേരും. യോഗത്തില്‍ മന്ത്രിമാര്‍ പങ്കെടുത്തേക്കും. വിഴിഞ്ഞത്തു രാവിലെ 8.30ന് തീരവാസികളുമായും 10.30ന് അതിരൂപത പ്രതിനിധികളുമായും തുടര്‍ന്ന് കളക്ടറുമായും ചര്‍ച്ച നടത്തും. സംഘർഷത്തിന് ശേഷം വൻ പോലീസ് സുരക്ഷയാണ് സംഘടിപ്പിച്ചിരിക്കുന്നത്. സംഘർഷത്തിൽ പരുക്കേറ്റ എസ്‌ഐ ഉള്‍പ്പെടെ 18 പോലീസുകാരെ മെഡിക്കല്‍ കോളേജിൽ …

വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ ആക്രമണത്തിൽ കണ്ടാലറിയാവുന്ന മൂവായിരത്തോളം പേര്‍ക്കെതിരെ കേസെടുത്തു. Read More »

ജനന സർട്ടിഫിക്കറ്റ് അടിസ്ഥാന രേഖയാക്കുന്നു. ജനന–മരണ വിവരങ്ങൾ നൽകാതിരുന്നാൽ പിഴ 1,000 രൂപയും.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം, ഡ്രൈവിങ് ലൈസൻസ്, വിവാഹ റജിസ്ട്രേഷൻ, പാസ്പോർട്ട് അടക്കമുള്ളവയ്ക്കായി ജനനത്തീയതിയും ജനിച്ച സ്ഥലവും ഉറപ്പാക്കാൻ കേന്ദ്രസർക്കാർ ജനന സർട്ടിഫിക്കറ്റ് അടിസ്ഥാനരേഖയാക്കുന്നു. ഇതടക്കം 1969ലെ ജനന–മരണ റജിസ്ട്രേഷൻ നിയമത്തിൽ ഭേദഗതികൾ വരുത്താനുള്ള ബിൽ ഡിസംബർ 7ന് ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ വന്നേക്കും. ജനന–മരണ റജിസ്റ്ററുമായി ബന്ധപ്പെട്ടു വിവരങ്ങൾ നൽകാതിരുന്നാലുള്ള പിഴ 50 രൂപയിൽനിന്ന് 1,000 രൂപ ആക്കും. ദേശീയ ജനസംഖ്യ റജിസ്റ്റർ (എൻപിആർ), വോട്ടർ പട്ടിക, ആധാർ, റേഷൻ കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ് എന്നീ …

ജനന സർട്ടിഫിക്കറ്റ് അടിസ്ഥാന രേഖയാക്കുന്നു. ജനന–മരണ വിവരങ്ങൾ നൽകാതിരുന്നാൽ പിഴ 1,000 രൂപയും. Read More »

10 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

Click here തൃശ്ശൂര്‍: തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് 10.250 കിലോഗ്രാം കഞ്ചാവ് കടത്തുന്നതിനിടെ 3 യുവാക്കളെ പോലീസ് അറസ്ററ് ചെയ്തു. കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായതെന്ന് എക്സൈസ് സംഘം പറഞ്ഞു. നെയ്യാറ്റിന്‍കര വെള്ളറട സ്വദേശികളായ ബിജോയ് (25), ലിവി൯സ്റ്റണ്‍ (21), മഹേഷ് (20) എന്നിവരാണ് അറസ്റ്റിലായത് . ചെന്നൈയില്‍ നിന്ന് ആലുവയിലേക്കുള്ള യാത്രയിലായിരുന്നു മൂവരും. പിടിച്ചെടുത്ത കഞ്ചാവിന് പൊതുവിപണിയില്‍ ഏകദേശം 5 ലക്ഷത്തോളം രൂപ വില വരും. അറസ്റ്റിലായ പ്രതികള്‍ക്കെതിരെ എക്സൈസ് കേസെടുത്ത് കോടതിയില്‍ …

10 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍ Read More »

പൊതുവിപണിയില്‍ വറ്റല്‍മുളകിന്റെ വില കുതിച്ചുയരുന്നു.

പൊതുവിപണിയില്‍ വറ്റല്‍മുളകിന്റെ വില കുതിച്ചുയരുമ്പോള്‍ സാധാരണക്കാര്‍ക്ക് ആശ്വാസമാകേണ്ട സപ്ലൈകോയില്‍ മിക്കയിടത്തും മുളക് കിട്ടാനില്ല. ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ സ്റ്റോക്ക് പെട്ടെന്ന് തീര്‍ന്നെന്നാണ് മറുപടി. പൊതുവിപണിയേക്കാള്‍ മൂന്നിലൊന്ന് വില മാത്രമാണ് മുളകിന് സപ്ലൈകോയിൽ ഉള്ളത്. കഴിഞ്ഞ വര്‍ഷം ഈ സമയം 114 രൂപയായിരുന്നു ഒരു കിലോ വറ്റല്‍ മുളകിന്റെ വില. ഇപ്പോഴത് 310 രൂപയായി. ഇത്രയും രൂപ കൊടുത്ത് മുളക് വാങ്ങാന്‍ കഴിയാത്ത സാധാരണക്കാര്‍ക്ക് ആശ്വാസമാകേണ്ടത് സപ്ലൈകോ വിതരണകേന്ദ്രങ്ങളാണ്. 42 രൂപയാണ് സപ്ലൈകോയില്‍ അരക്കിലോ മുളകിന്റെ വില. ആന്ധ്രയില്‍ …

പൊതുവിപണിയില്‍ വറ്റല്‍മുളകിന്റെ വില കുതിച്ചുയരുന്നു. Read More »

ലോകത്തെ തന്നെ ഏറ്റവും മികച്ച ഡേറ്റ ബിൽ കൊണ്ടുവരാനൊരുങ്ങി ഇന്ത്യ.

ഇന്ത്യയിൽ കൊണ്ടുവരാനൊരുങ്ങുന്ന ഡേറ്റ സംരക്ഷണ ബിൽ ലോകത്തെ തന്നെ ഏറ്റവും മികച്ചതെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ക്ക് സംരക്ഷണം നൽകാനാണ് ഈ ബിൽ നടപ്പാക്കുന്നത്. വിവരാവകാശ അപേക്ഷയിൽപോലും വ്യക്തിപരമായ വിവരങ്ങള്‍ ലഭിക്കില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേർത്തു. ബില്ല് പാസായാൽ ഡേറ്റ സംരക്ഷണം സംബന്ധിച്ച മുഴുവൻ സംവിധാനത്തിന്റെയും സ്വഭാവം തന്നെ മാറും. ഇന്ന് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങളുടെ ദുരുപയോഗം വർധിച്ചിട്ടുണ്ട്. ഈ ദുരുപയോഗത്തിന് തടയിടാനാണ് ഈ ബിൽ നടപ്പാക്കുന്നത്. ഡേറ്റ സംരക്ഷണ ബില്ലിന്റെ …

ലോകത്തെ തന്നെ ഏറ്റവും മികച്ച ഡേറ്റ ബിൽ കൊണ്ടുവരാനൊരുങ്ങി ഇന്ത്യ. Read More »

This will close in 20 seconds