Global News 24

3 December 2022 14:49
Latest News

Author name: Global Health

കോവിഡ്-19; പ്രതിരോധ കുത്തിവെപ്പ് തുടരണമെന്ന് വിദഗ്ധര്‍

കോവിഡ്-19, വകഭേദങ്ങള്‍ എന്നിവക്കെതിരായ പ്രതിരോധ കുത്തിവെപ്പുകള്‍ തുടരണമെന്ന് ആരോഗ്യ മന്ത്രാലയ വിദഗ്ധര്‍ ആവശ്യപ്പെട്ടു.ജനങ്ങള്‍ക്ക് വൈറസില്‍നിന്ന് കൂടുതല്‍ സംരക്ഷണം നല്‍കുന്നതിന്റെ ഭാഗമായാണ് പുതുതായി വികസിപ്പിച്ച ഫൈസര്‍-ബയോണ്‍ടെക് വാക്സിനേഷന്‍ നല്‍കുന്നതെന്നും ആരോഗ്യ മന്ത്രാലയത്തിലെ പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് എപ്പിഡെമിയോളജി കണ്‍സല്‍ട്ടന്റ് ഡോ. ബസ്മ മഹ്മൂദ് അല്‍ സഫര്‍ പറഞ്ഞു. പ്രതിരോധശേഷി കുറഞ്ഞവരും പ്രമേഹം, ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, അര്‍ബുദം, പൊണ്ണത്തടി തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവരും സമൂഹത്തിന്റെയും സുരക്ഷക്കായി പുതിയ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്നും അവര്‍ ആവശ്യപെടുന്നു. ബൂസ്റ്റര്‍ …

കോവിഡ്-19; പ്രതിരോധ കുത്തിവെപ്പ് തുടരണമെന്ന് വിദഗ്ധര്‍ Read More »

ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിലൂടെ രോഗപ്രതിരോധ സംവിധാനത്തെ ശരിയായി പ്രവര്‍ത്തിപ്പിക്കുവാന്‍ സഹായിക്കുന്നു.

രോഗപ്രതിരോധ സംവിധാനത്തെ ശരിയായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നതിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയെന്നത്.കാരണം, നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിന് ധാരാളം പോഷകങ്ങളുടെ സഹായം ആവശ്യമാണ്. ഇത് ഭക്ഷണത്തില്‍ നിന്നാണ് ലഭിക്കേണ്ടത്. കൊവിഡ് മഹാമാരിയുടെ കാലമായതിനാല്‍ നല്ല രോഗപ്രതിരോധ ശേഷി ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.പ്രതിരോധ സംവിധാനം മെച്ചപ്പെടുത്താന്‍ ജീവിത ശെെലിയില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. വ്യായാമം സ്ഥിരമായി വ്യായാമം ചെയ്യുന്ന ശീലം നമ്മുടെ ശരീരത്തെ പല വിധത്തില്‍ സഹായിക്കുന്നു. ഇത് നമ്മെ ആരോഗ്യമുള്ളവരായി നിലനിര്‍ത്തുകയും, നല്ല പ്രതിരോധ …

ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിലൂടെ രോഗപ്രതിരോധ സംവിധാനത്തെ ശരിയായി പ്രവര്‍ത്തിപ്പിക്കുവാന്‍ സഹായിക്കുന്നു. Read More »

പാലിലും ‘വെള്ള’ത്തിലും പണി

സംസ്‌ഥാനത്ത് പാലിനും മദ്യത്തിനും വില കൂടും. മില്‍മ പാല്‍ വില ലിറ്ററിന് 6 രൂപ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. വില വര്‍ധന ഡിസംബര്‍ ഒന്നിന്‌ പ്രാബല്യത്തിൽ വരും.ഉത്‌പാദകര്‍ക്കു വിറ്റുവരവ്‌ നികുതിയില്‍ ഇളവുനല്‍കുന്നതിന്റെ ഭാഗമായി മദ്യവില 2 ശതമാനം വര്‍ധിപ്പിക്കാനും മന്ത്രിസഭാതീരുമാനം.വിലവർധന ക്ഷീരകര്‍ഷകര്‍ക്ക്‌ ഗുണകരമാകുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടിയിരുന്നു.ക്ഷീരകര്‍ഷകര്‍ നേരിടുന്ന പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി മില്‍മ നിയോഗിച്ച വിദഗ്‌ധസമിതിയുടെ ശുപാര്‍ശപ്രകാരമാണ്വിലവര്‍ധനയ്‌ക്കു സര്‍ക്കാര്‍ അനുമതി നല്‍കിയത്‌. 8.57 രൂപയുടെ വര്‍ധനയാണു മില്‍മ ആവശ്യപ്പെട്ടിരുന്നത്‌.ക്ഷീരകര്‍ഷകര്‍ക്കൊപ്പം സഹകരണസംഘങ്ങള്‍ക്കും വില വർധിപ്പിക്കുന്നതിന്റെ …

പാലിലും ‘വെള്ള’ത്തിലും പണി Read More »

രോഗി മരിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജിലെ വനിതാ ഡോക്ടർക്കു മർദനം.

മരിച്ചവിവരം അറിയിച്ച വനിതാ ഡോക്ടറെ രോഗിയുടെ ഭർത്താവ്  ചവിട്ടി വീഴ്ത്തുകയായിരുന്നു. ന്യൂറോ ഐസിയുവിലുണ്ടായിരുന്ന രോഗി ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്. ഐസിയുവിൽനിന്ന് പുറത്തുവന്ന ഡോക്ടർ മരണവിവരം രോഗിയുടെ ഭർത്താവിനെ അറിയിക്കുകയും, അത് കേട്ട രോഗിയുടെ ഭർത്താവ്‌ ഡോക്ടറെ മർദിക്കുകയും ചെയ്തു. സുരക്ഷാ ജീവനക്കാരും മറ്റും എത്തിയാണ് ഡോക്ടറെ രക്ഷിച്ചത്. പരിക്കേറ്റ ഡോക്ടർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോക്ടർമാരുടെ പ്രതിനിധികളുടെ യോഗം വിളിക്കുകയും, ഡോക്ടർമാർക്കു നേരെ തുടർച്ചയായി ഉണ്ടാകുന്ന അക്രമസംഭവങ്ങൾ ചർച്ച ചെയ്യുമെന്നും ശക്തമായ നടപടി …

രോഗി മരിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജിലെ വനിതാ ഡോക്ടർക്കു മർദനം. Read More »

സ്വര്‍ണവില കുറഞ്ഞു

സ്വര്‍ണവില കുറഞ്ഞു സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 38,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് പത്തുരൂപ കുറഞ്ഞ് 4850 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ ആരംഭത്തിൽ 37,280 രൂപയായിരുന്നു സ്വര്‍ണവില. നാലിന് 36,880 രൂപയായി കുറഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. 17ന് 39,000 രൂപയിലേക്ക് എത്തി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരവും രേഖപ്പെടുത്തി. പിന്നീട് വില

മേപ്പടിയാനു ശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മ്മിക്കുന്ന ‘ഷെഫീക്കിന്‍റെ സന്തോഷം’ നവംബര്‍ 25ന് തിയേറ്ററുകളിലേക്ക്

മേപ്പടിയാനു ശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മ്മിക്കുന്ന ‘ഷെഫീക്കിന്‍റെ സന്തോഷം’ നവംബര്‍ 25ന് തിയേറ്ററുകളിലേക്ക് മേപ്പടിയാനു ശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മ്മിക്കുന്ന ‘ഷെഫീക്കിന്‍റെ സന്തോഷം’ നവംബര്‍ 25ന് തീയേറ്ററുകളിലേക്കെത്തുന്നു.പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. ബാല സ്വന്തം ശബ്ദത്തിൽ ഡബ് ചെയ്ത് സ്വന്തം ഡയലോഗുകളുമായി വരുന്ന സിനിമ കൂടിയാണ് ‘ഷെഫീക്കിന്‍റെ സന്തോഷം’. ഉണ്ണി മുകുന്ദന്‍ നായകനും നിര്‍മാതാവുമാകുന്ന സിനിമ, അനൂപ് പന്തളം സംവിധാനം ചെയ്യുന്നു.

കൊച്ചിയില്‍ 19 കാരിയായ മോഡലിനെ ഓടുന്ന കാറില്‍ കൂട്ടബലാത്സംഗം ചെയ്‌തു.

കൊച്ചിയില്‍ 19 കാരിയായ മോഡലിനെ ഓടുന്ന കാറില്‍ കൂട്ടബലാത്സംഗം ചെയ്‌തു. കൊച്ചിയിൽ പത്തൊൻപത് കാരിയായ മോഡലിനെ കാറിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്‌തു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. മദ്യലഹരിയിൽ കുഴഞ്ഞുവീണ യുവതിയെ താമസസ്ഥലത്ത് കൊണ്ടുവിടാം എന്ന വ്യാജേന കാറിൽ കയറ്റി പീഡിപ്പിക്കുകയായിരുന്നു.പീഡനശേഷം യുവതിയെ കാക്കനാട്ടെ ഇവരുടെ താമസസ്ഥലത്ത് ഇറക്കിവിടുകയായിരുന്നു. പീഡനവിവരം യുവതി ഇന്നലെ രാവിലെ വനിതാസുഹൃത്തിനെ അറിയിച്ചതിനു പിന്നാലെ പോലീസില്‍ പരാതി നല്‍കി.തുടർന്ന് കൊടുങ്ങല്ലൂര്‍ സ്വദേശികളായ യുവാക്കളെയും രാജസ്‌ഥാന്‍ സ്വദേശിയായ ഡോണയെന്ന സ്ത്രീയെയും പോലീസ്‌ കസ്റ്റഡിയിലെടുത്തു. ഷിപ്‌യാഡിനു സമീപത്തെ …

കൊച്ചിയില്‍ 19 കാരിയായ മോഡലിനെ ഓടുന്ന കാറില്‍ കൂട്ടബലാത്സംഗം ചെയ്‌തു. Read More »

മദ്യവില കൂട്ടാന്‍ ഒരുങ്ങി സർക്കാർ

സംസ്ഥാനത്ത് വീണ്ടും മദ്യവില ഉയര്‍ത്താന്‍ നീക്കം. മദ്യവിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ ടാക്സ് ഒഴിവാക്കുമ്പോൾ സർക്കാരിന് നഷ്ട്ടം കോടികൾ ആണ് … ഈ നഷ്ടം പരിഹരിക്കാന്‍ വില്‍പ്പന നികുതി വില വര്‍ദ്ധിപ്പിക്കാൻ ആണ് സർക്കാരിൻ്റെ ലക്ഷ്യം.. ബെവ്കോ എംഡിയുടെ ശുപാര്‍ശ ധനവകുപ്പ് പരിശോധിച്ചു വരികയാണ്. നികുതിയിനത്തില്‍ കഴിഞ്ഞ 15 ദിവസം കൊണ്ട് 100 കോടി നഷ്ടമുണ്ടായി എന്നാണ് ബെവ്കോ വ്യക്തമാക്കുന്ന റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത് . സംസ്ഥാനത്ത് പ്രതിമാസം 20 ലക്ഷം കേയ്സ് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം വില്‍ക്കുന്നുണ്ട്. …

മദ്യവില കൂട്ടാന്‍ ഒരുങ്ങി സർക്കാർ Read More »

സിഎൻജി വാഹനങ്ങൾക്ക് വ്യാജ സർട്ടിഫിക്കറ്റ്: സർട്ടിഫിക്കറ്റുകൾ റദ്ദാക്കും

സുരക്ഷാ പരിശോധന നടത്താതെ സിഎൻജി വാഹന ഉടമകൾക്ക് ഹൈഡ്രോ ടെസ്റ്റിങ് സർട്ടിഫിക്കറ്റുകൾ നൽകി കബളിപ്പിച്ചിച്ചിരുന്ന പാലക്കാട് എലപ്പുള്ളിയിലെ സ്ഥാപനത്തിനെതിരെ നടപടി. ഇവിടെ നിന്ന് വാഹന ഉടമകൾക്ക് നൽകിയ മുന്നൂറിലേറെ സർട്ടിഫിക്കറ്റുകൾ റദ്ദാക്കും. പ്രവർത്തനമില്ലാതിരുന്ന ദിവസങ്ങളിൽപ്പോലും പാലക്കാട്ടെ സെന്ററിൽ നിന്ന് വാഹനങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകിയതായി മോട്ടർ വാഹന വകുപ്പ് നടത്തിയ രഹസ്യാന്വേഷണത്തിൽ തെളിഞ്ഞിരുന്നു. സുരക്ഷാ പരിശോധനയില്ലാതെ ലഭിച്ച സർട്ടിഫിക്കറ്റുകളുമായി നിരത്തിലോടുന്ന സിഎൻജി വാഹനങ്ങളിൽ സ്ഫോടന സാധ്യതയുള്ളതിനാൽ ദുരന്ത നിവാരണ നിയമപ്രകാരം നടപടിയെടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് മോട്ടർ വാഹന വകുപ്പ് കലക്ടർക്ക് …

സിഎൻജി വാഹനങ്ങൾക്ക് വ്യാജ സർട്ടിഫിക്കറ്റ്: സർട്ടിഫിക്കറ്റുകൾ റദ്ദാക്കും Read More »

പല്ല് തേക്കാതെ പ്രഭാതഭക്ഷണം കഴിക്കാമോ?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. പല്ല് സംരക്ഷണത്തിന് പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യമാണ് പല്ലു തേപ്പ്. പല്ല് വൃത്തിയായി സംരക്ഷിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് അത്യന്താപേക്ഷികമായ കാര്യമാണ്. ഒരു ദിവസം രണ്ട് നേരം പല്ല് തേക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം. പല്ല് തേക്കുന്നതിലൂടെ വായില്‍ അടിഞ്ഞു കൂടിയിരിക്കുന്ന സൂഷ്മമായ അണുക്കളും ഭക്ഷണ അവശിഷ്ടങ്ങളും നീക്കം ചെയ്യപ്പെടുന്നു. രാത്രി കിടക്കുമ്പോൾ പല്ല് …

പല്ല് തേക്കാതെ പ്രഭാതഭക്ഷണം കഴിക്കാമോ? Read More »

This will close in 20 seconds