പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് പ്രാധാന്യം നൽകുന്ന ബജറ്റ് ആണ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചതെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ മേഖലയ്ക്ക് സംസ്ഥാന പദ്ധതി വിഹിതമായി 1773.09 കോടി രൂപ നീക്കി വെച്ചിട്ടുണ്ട്. ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കുന്നതിനുള്ള സംസ്ഥാന വിഹിതത്തിലും വർദ്ധനവ് വരുത്താൻ ശ്രദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞതവണ 342.64 കോടിയാണ് നീക്കിവെച്ചത്. ഇത്തവണ അത് 344.64 കോടി രൂപയാണ്. സ്കൂളുകൾക്ക് അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ആകെ വിഹിതം 85 കോടി രൂപയിൽ നിന്ന് 95 […]
ഞെട്ടിപ്പിക്കുന്ന ലുക്ക്; ‘കിംഗ് ഓഫ് കൊത്ത’ സെക്കന്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി
കിംഗ് ഓഫ് കൊത്ത’ സെക്കന്റ് ലുക്ക് പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഖ്യാപനം തൊട്ടേ ചര്‍ച്ചയില്‍ നിറഞ്ഞുനിന്ന ‘കിംഗ് ഓഫ് കൊത്ത’യുടെ അപ്ഡേറ്റുകള്ക്ക് വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. കറുത്ത വേഷത്തില്‍ യുപി9 0009 എന്ന വാഹനത്തില്‍ ചാരി നില്ക്കുന്ന ദുല്‍ഖറാണ് ഫസ്റ്റ്ലുക്കില്‍ ഉള്ളത്. 2023 ഓണം റിലീസായി പടം ഇറങ്ങും എന്നാണ് പോസ്റ്റര്‍ സൂചിപ്പിക്കുന്നത്. ഏറ്റവും ശാരീരിക വെല്ലുവിളികൾ നിറഞ്ഞ സിനിമയാണ് ഇതെന്ന് തല്ക്കാലം […]
കെട്ടിടനികുതി പരിഷ്കരിക്കും, ഒന്നിലധികം വീടുകളുള്ളവര്‍ക്ക് പ്രത്യേക നികുതി
തദ്ദേശസ്ഥാപനങ്ങളിലെ കെട്ടിടനികുതി പരിഷ്കരിക്കും. കെട്ടിട നികുതി, അപേക്ഷാഫീസ്, പരിശോധന ഫീസ്, പെര്‍മിറ്റ് ഫീസ് എന്നിവ പരിഷ്കരിക്കും. സമഗ്രമായ പരിഷ്കരണം നടപ്പിലാക്കും.തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ കെട്ടിടനികുതി പരിഷ്കരിക്കും.ഒരുവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒന്നിലധികം വീടുകള്‍ക്കും പുതുതായി നിര്‍മിച്ചതും ദീര്‍ഘകാലമായി ഒഴിഞ്ഞുകിടക്കുന്നതുമായ വീടുകള്‍ക്കും പ്രത്യേക നികുതി ചുമത്തുന്നതിനുള്ള അനുയോജ്യരീതി നടപ്പിലാക്കും.ഇതിലൂടെ കുറഞ്ഞത് ആയിരം കോടി രൂപയെങ്കിലും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തനത് ഫണ്ടായി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
കേരള ബജറ്റ് 2023 ;സിനിമാ മേഖലയില്‍ 17 കോടി; കലാകാരന്മാര്ക്ക് 13 കോടിയുടെ ഫെല്ലോഷിപ്പ്
സിനിമാ മേഖലയിലേക്കുള്ള വിഹിതം 17 കോടി വകയിരുത്തി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്പറേഷന് കീഴിലുള്ള തീയറ്ററുകളുടെ ആധുനികവത്ക്കരണത്തിനും ഒടിടി പ്ലാറ്റ്ഫോം നിര്‍മാണം, സിനിമാ നിര്‍മാണം എന്നിവയ്ക്കായും 17 കോടി രൂപയാണ് നീക്കിവയ്ക്കുന്നത്.സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര നാടകോത്സവത്തിന് ധനസഹായമായി ഒരു കോടി രൂപ നല്‍കും. കേരള സാഹിത്യ അക്കാദമിക്ക് മലയാള സാഹിത്യ സമ്മേളനം സംഘടിപ്പിക്കുന്നതിന് 1 കോടി രൂപ നല്‍കും. മോയിന്‍കുട്ടി വൈദ്യര് മാപ്പിളകലാ അക്കാദമിക്ക് അധികമായി 15 […]
ടൂറിസം ഇടനാഴി വികസനത്തിന് 50 കോടി
ടൂറിസം ഇടനാഴി വികസനത്തിനായി 50 കോടി രൂപ വകയിരുത്തുമെന്ന് ബജറ്റിൽ പ്രഖ്യാപനം. കോവളം, ആലപ്പുഴ, കുട്ടനാട്, കുമരകം, കൊല്ലം അഷ്ടമുടി, ബേപ്പൂർ, ബേക്കൽ, മൂന്നാർ തുടങ്ങിയ കേന്ദ്രങ്ങളെ ലോകോത്തര വിനോദ സഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിക്കുന്നതിന് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ടൂറിസം മേഖലയിലും വർക്ക് ഫ്രം ഹോം നടപ്പാക്കും. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രാഥമിക ചെലവുകൾക്ക് 10 കോടി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. കേരള ടൂറിസം 2.0യുടെ ഒരു സവിശേഷത ഏഴ് ടൂറിസം […]
മോട്ടോർ വാഹന നികുതി കൂട്ടി, ഇലക്ട്രിക് വാഹനങ്ങളുടെ നികുതി 5 % ആക്കി കുറച്ചു
മോട്ടോർ വാഹന നികുതി കൂട്ടി. പുതിയതായി വാങ്ങുന്ന 2 ലക്ഷം വില വരുന്ന മോട്ടോർ വാഹനങ്ങളുടെ ഒറ്റ തവണ നികുതിയിൽ 2% വർദ്ധന വരുത്തി. ഇതിലൂടെ 92 കോടിയുടെ അധിക വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. പുതുതായി വാങ്ങുന്ന മോട്ടോർ കാറുകളുടെയുംപ്രൈവറ്റ്ആവശ്യങ്ങള്ക്കുപയോഗിക്കുന്ന വാഹനങ്ങളുടെയും നിരക്ക് താഴെ a. 5 ലക്ഷം വരെ വിലയുള്ളവ – 1% വര്‍ദ്ധനവ് b. 5 ലക്ഷം മുതല്‍ 15 ലക്ഷം വരെ – 2% വര്‍ദ്ധനവ് c. 15 ലക്ഷം മുതല്‍ 20 […]
സംസ്ഥാനത്ത് ഉടനീളം എയർ സ്ട്രിപ്പ് സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ.
വിഴിഞ്ഞം തുറമുഖത്തിന് ചുറ്റുമായി വ്യവസായി ഇടനാഴി സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ.ഇതിനായി കിഫ്ബി വഴി 1000 കോടി രൂപ വകയിരുത്തി. ഇടനാഴിക്ക് ഒപ്പം താമസ സൗകര്യങ്ങളും ഒരുക്കും. വിഴിഞ്ഞം തേക്കട റിങ് റോഡ് കൊണ്ടുവരും.വിഴിഞ്ഞം തുറമുഖം വികസനത്തിൽ ഏറ്റവും പ്രധാനപ്പെട്ടതെന്നെന്നും ധനമന്ത്രി പറഞ്ഞു.പിപിപി മോഡൽ കമ്പനി ഇതിനായി രൂപീകരിക്കും. 50 കോടി രൂപ വകയിരുത്തി. എയർ സ്ട്രിപ്പുകൾ നടപ്പാക്കാനുള്ള കമ്പനിക്കായി 20 കോടി രൂപയും വകയിരുത്തി. കേരളത്തിൽ വിലക്കയറ്റം നിയന്ത്രിക്കാനായി. ഇതിനായി 2000 കോടി വകയിരുത്തി. തനതു വരുമാനം […]
കേരള ബജറ്റ് അവതരണം ആരംഭിച്ചു; നേട്ടങ്ങള്‍ എണ്ണി പറഞ്ഞ് ധനമന്ത്രി
സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ.നിയമസഭയിൽ തന്റെ മൂന്നാമത്തെ ബജറ്റ് അവതരണമാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ നടത്തുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം സമ്പൂർണ ബജറ്റ് ആണിത്. സംസ്ഥാനം പ്രതിസന്ധികളില്‍ നിന്നും കര കയറിയ വര്‍ഷമാണ് കടന്നു പോയതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളം വളർച്ചയുടേയും അഭിവൃദ്ധിയുടേയും നാളുകളിലേക്ക് തിരിച്ചുവന്നുവെന്ന് ധനമന്ത്രി പറഞ്ഞു.അതിജീവനത്തിന്റെ വര്‍ഷമാണ് കടന്ന് പോയതെന്നും വ്യവസായ മേഖലകളിലടക്കം വളര്‍ച്ചയുണ്ടായെന്നും ധനമന്ത്രി.സംസ്ഥാനം പ്രതിസന്ധികളില്‍ നിന്നും കര കയറിയ വര്‍ഷമാണ് കടന്നു പോയത്.
പതിനാലു വര്‍ഷങ്ങള്‍ക്ക് ശേഷം തൃഷയും വിജയ്യും വീണ്ടും ഒന്നിക്കുന്നു
പതിനാലു വര്‍ഷങ്ങള്‍ക്കു ശേഷം ലോകേഷ് കനകരാജ് ചിത്രം ‘ദളപതി 67’ ലൂടെ തൃഷയും വിജയ്യും വീണ്ടും ഒന്നിക്കുകയാണ്.’ദളപതി67’ല്‍ തൃഷ എത്തുമോ എന്ന ചര്‍ച്ചകളാണ് ആരാധകര്‍ക്കിടയില്‍ കുറച്ചു ദിവസങ്ങളായി ഉയര്‍ന്നത്.ഷൂട്ടിങ്ങിന്റെ ഭാഗമായി കശ്മീരിലെത്തിയ അണിയറപ്രവര്‍ത്തകരുടെ ലിസ്റ്റില്‍ തൃഷയുടെ പേരും ഉണ്ടായിരുന്നു. ഒടുവില്‍ നിര്‍മാതാക്കള്‍ തന്നെ ട്വിറ്ററിലൂടെ ചിത്രത്തില്‍ തൃഷയും ഉണ്ടാകുമെന്ന കാര്യം പറഞ്ഞു. ‘ദളപതി67’ന്റെ പൂജയുടെ വീഡിയോകളും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ കവരുന്നത്. തൃഷ തന്റെ പ്രൊഫൈലിലൂടെ പങ്കുവച്ച ചിത്രം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഇരുവരും ഒന്നിച്ച് പൂജയില്‍ […]
ടെക് രംഗത്തെ തുണച്ച് ബജറ്റ്: ഫോണുകള്‍ക്കും ടിവികള്‍ക്കും വില കുറയും
സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട മേഖലകള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കിയാണ് 2023 ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്.ടെക്നോളജി രംഗത്തെ പരിപോഷിപ്പിക്കാനും ഭാവി സാങ്കേതികവിദ്യകള്‍ക്ക് മുതല്‍കൂട്ടാകാനും സാധിക്കുന്ന വിധത്തിലുള്ള നയങ്ങളാണ് ബജറ്റില്‍ ഉണ്ടായിരുന്നത്. ടിവി, മൊബൈല്‍ ഫോണ്‍ തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ വില കുറയുമെന്ന് ബജറ്റ് പ്രഖ്യാപനം. ഇലക്ട്രോണിക്സ് സാധനങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവ കുറയ്ക്കുന്ന സാഹചര്യത്തിലാണ് വില കുറയുന്നത്. ഉത്പന്നങ്ങളുടെയും അസംസ്കൃതവസ്തുക്കളുടെയും വിലയിലുള്ള കുറവ് ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ വിലയെ ബാധിച്ചേക്കും.മൊബൈല്‍ ഫോണുകള്‍ക്ക് വില കുറയും.ഇത്തവണത്തെ ബജറ്റിലെ ശ്രദ്ധേയമായ കാര്യം മൊബൈല്‍ ഫോണ്‍ നിര്‍മ്മാണത്തിനുള്ള ചില […]