പെരിങ്ങമല കേളേശ്വരം ഭാഗത്ത് എക്സൈസ് നടത്തിയ രാത്രികാല പരിശോധനയില്‍ എം.ഡി.എം.എ പിടികൂടി.കേളേശ്വരം ആലുവിള സ്വദേശി അജയ് കൃഷ്ണ (27), പഴയ കാരയ്ക്കാമണ്ഡപം സ്വദേശി രാഹുല്‍ (27) എന്നിവരെയാണ് പിടികൂടിയത്. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.എല്‍. ഷിബുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഹോണ്ട ഡിയോ സ്കൂട്ടറില്‍ വില്പനക്ക് കൊണ്ടുവന്ന 31.51 ഗ്രാം പിടികൂടിയത്. പ്രിവന്റിവ് ഓഫിസര്‍മാരായ അനില്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ വിപിന്‍, സുരേഷ് ബാബു, ആരോമല്‍ രാജന്‍, അക്ഷയ് സുരേഷ്, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ മഞ്ചു വര്‍ഗീസ്, ഡ്രൈവര്‍ അനില്‍ കുമാര്‍ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.