മഹാരാഷ്ട്രയിലെ പാൽഘറിൽ ഒരാളെ അറസ്റ്റ് ചെയ്തു .16.60 ലക്ഷം രൂപ വിലമതിക്കുന്ന മെഫെഡ്രോൺ കൈവശം വച്ചതിനാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച അച്ചോൾ പോലീസ് സ്റ്റേഷന് സമീപം ഒരു മാളിനടുത്ത് സംശയാസ്പദമായി നീങ്ങുന്നത് കണ്ടതിനെ തുടർന്ന് ഇയാളെ പിടികൂടിയതായി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ഇയാളുടെ പക്കൽ നിന്ന് 16.60 ലക്ഷം രൂപ വിലമതിക്കുന്ന 83 ഗ്രാം മെഫെഡ്രോൺ കണ്ടെത്തി. നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ് (എൻഡിപിഎസ്) നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.