അര്‍ജുന്‍ അശോകന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഖജുരാവോ ഡ്രീംസ് ഉടന്‍ തിയേറ്ററുകളിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. മലയാളത്തില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട യുവതാരങ്ങള്‍ ഒന്നിച്ച്‌ അണിനിരക്കുന്ന ചിത്രമാണ് ഖജുരാവോ ഡ്രീംസ്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ചിത്രം ഉടന്‍ തന്നെ തീയേറ്ററുകളില്‍ റിലീസ് ചെയ്യും. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്ന് കൂടിയാണ് ഖജുരാവോ ഡ്രീംസ്. ചിത്രത്തിന്‍റെ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ശ്രീനാഥ്‌ ഭാസി, ഷറഫുദ്ദീന്‍, ധ്രുവന്‍, അതിഥി ബാലന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. നാല് ചെറുപ്പക്കാരുടെ കഥയും ഇവരുടെ ഇടയിലേക്ക് ഒരു പെണ്‍സുഹൃത്ത് കടന്ന് വരുന്നതും തുടര്‍ന്നുണ്ടാകുന്ന ചില സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം എന്നാണ് സൂചന. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സേതുവാണ്.