ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം തല്ലിക്കൊന്നിട്ട് 5 വർഷം തികയുന്നു, ആ സംഭവം ഇന്നും ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന് വിളിക്കപ്പെടുന്ന ചരിത്രത്തിലെ ഒരു കറുത്ത പാടാണ്. എന്നാൽ ഇപ്പോൾ നടൻ അപ്പാനി ശരത് വരാനിരിക്കുന്ന നാടക ചിത്രമായ ‘ആദിവാസി’യിൽ മധുവിന്റെ വേഷം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയ്‌ലർ ‘മകനായിരുന്നു… കാടിന്റെ… പരിസ്ഥിതിയുടെ’ എന്ന ടാഗ് ലൈനോടെ മധുവിന്റെ ഓർമ്മദിനത്തിൽ ഫെഫ്ക ഡയറക്ടേർസ് യൂണിയന്റെ ഓഫീഷ്യൽ പേജിലൂടെ റിലീസ് ചെയ്തു. വിജീഷ് മണി രചനയും സംവിധാനവും നിർവ്വഹിച്ച ആദിവാസിയുടെ ഛായാഗ്രഹണം പി മുരുഗേശ്വരനാണ്. സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ നിരവധി ദേശീയ അന്തർദ്ദേശീയ പുരസ്കാരങ്ങളാണ് ‘ആദിവാസി’ യെ തേടിയെത്തിയിരിക്കുന്നത്. രാജസ്ഥാൻ ഇൻറർനാഷ്ണൽ ഫിലിം ഫെസ്റ്റിവെലിൽ മികച്ച നടൻ, മികച്ച സംവിധായകൻ എന്നീ അവാർഡുകൾ ലഭിച്ചിരുന്നു. ചന്ദ്രൻ മാരി, മുത്തുമണി, രാജേഷ് ബി, ബേബി ദേവിക, ശ്രീക്കുട്ടി, റോജി പി കുര്യൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.