അനിഖ സുരേന്ദ്രൻ നായികയായി അരങ്ങേറ്റം കുറിയ്ക്കുന്ന ‘ഓ മൈ ഡാർലിംഗ്’ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ചിത്രം നാളെ തിയേറ്ററുകളിൽ എത്തും. അനിഖയുടെ ലിപ് ലോക്ക് റൊമാൻസ് രംഗങ്ങളുണ്ടായിരുന്ന ചിത്രത്തിൻ്റെ ട്രെയ്ലർ വലിയ വിവാദമായിരുന്നു. എന്നാൽ, കൊറിയന്‍ ഗാനവും ലിപ് ലോക്കും മാത്രമുള്ള ഒരു ചിത്രമല്ല ഓ മൈ ഡാര്‍ലിംഗ് എന്നും ഫെബ്രുവരി 24ന് റിലീസ് ചെയ്യുമ്പോള്‍ അത് മനസിലാകുമെന്നും അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മനോഹരമായൊരു കൗമാര പ്രണയകഥയാണ് ഓ മൈ ഡാർലിംഗിന്റെ അടിസ്ഥാന പ്രമേയം. ആൽഫ്രഡ് ഡി സാമുവലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഷ് ട്രീ വെഞ്ച്വേഴ്‌സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിർമിക്കുന്നത്. ജിനീഷ് കെ ജോയ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. മുകേഷ്, ലെന, വിജയരാഘവന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി, മഞ്ജു പിള്ള, ശ്രീകാന്ത് മുരളി, നന്ദു എന്നിവരാണ് ചിത്രത്തിലെ ചില പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.