അനിഖ സുരേന്ദ്രനും മെൽവിനും പ്രധാനവേഷത്തിലെത്തിയ ‘ഓ മൈ ഡാർലിംഗി’ലെ ‘ആശയായി രാവിൽ നീയേ’ എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. ബി.കെ ഹരിനാരായണന്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ഷാൻ റഹ്‌മാനാണ്. കേശവ് വിനോദ്, ഹൈഫ ഷാജഹാൻ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അനിഖയുടേയും മെൽവിന്റേയും പ്രണയരംഗങ്ങളാണ് ഗാനരംഗത്തിന്റെ ഹൈലൈറ്റ്. കഴിഞ്ഞദിവസം പുറത്തിറങ്ങിയ ഗാനം യൂട്യൂബ് ട്രെൻഡിംഗിൽ ഇടംപിടിച്ചിട്ടുണ്ട്. പുതുതലമുറയുടെ പ്രണയത്തിന്റെ കഥ പറയുന്ന ഓ മൈ ഡാർലിംഗ് സംവിധാനം ചെയ്തിരിക്കുന്നത് ആൽഫ്രഡ് ഡി. സാമുവലാണ്. ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവൻ, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ൻ ഡേവിസ്, ഫുക്രു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.