
ആൻഡ്രിയ ജെറമിയ നായികയായി എത്തുന്ന പുതിയ ചിത്രം ‘നോ എൻട്രി’യുടെ ട്രെയിലർ എത്തി. വൈറസ് ബാധിച്ച നായകളുടെ ഇടയിൽ പെട്ടുപോകുന്ന ഒരുകൂട്ടം ആളുകളുടെ കഥയാണ് ചിത്രം പറയുന്നത്. നായ കടിക്കുന്ന ആൾ സോംബിയായി മാറുന്നു. ഈ അപകടത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്ന ഒരു ടീമിന്റെ നേതാവായി ആൻഡ്രിയ ചിത്രത്തിലെത്തുന്നു. ആദവ് കണ്ണദാസൻ, രണ്യ റാവു, മനസ്, ജാൻവി എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. അന്തരിച്ച നടൻ പ്രതാപ് പോത്തൻ അവസാനമായി അഭിനയിച്ച തമിഴ് ചിത്രം കൂടിയാണിത്. ആർ. അളകുകാർത്തിക് ആണ് ചിത്രം സംവിധാനം ചെയുന്നത്. സംഗീതം അജേഷ്. ഛായാഗ്രണം രമേശ് ചക്രവർത്തി. എഡിറ്റിങ് പ്രദീപ് രാഘവ്.
Post Views: 21