
ആഗോള ഇ- കൊമേഴ്സ് ഭീമനായ ആമസോണ്‍ ഇന്ത്യയില്‍ കാര്‍ഗോ ഫ്ലീറ്റ് സര്‍വീസ് ആരംഭിച്ചു. ‘ആമസോണ്‍ എയര്‍’ എന്ന പേര് നല്‍കിയിരിക്കുന്ന കാര്‍ഗോ ഫ്ലീറ്റ് സര്‍വീസ് ആരംഭിക്കുന്നതോടെ ഡെലിവറി ഇനി എളുപ്പത്തിലും വേഗത്തിലും സാധ്യമാകും.യുഎസിനും യൂറോപ്പിനും ശേഷം ആമസോണിന്റെ ഈ സേവനം ലഭിക്കുന്ന മൂന്നാമത്തെ മേഖലയാണ് ഇന്ത്യ.ആമസോണിന്റെ പ്രധാന വിപണിയായ ഇന്ത്യയില്‍ ഡെലിവറി വിപുലീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആമസോണ്‍ ആവിഷ്കരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ആമസോണ്‍ എയറിന് തുടക്കമിട്ടത്. ബാംഗ്ലൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചരക്ക് കാരിയറായ ക്വിക്ജെറ്റ് കാര്‍ഗോ എയര്‍ലൈന്‍ പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് ആമസോണിന്റെ പ്രവര്‍ത്തനം.
പ്രധാന നഗരങ്ങളായ ഹൈദരാബാദ്, ബാംഗ്ലൂർ, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്ക് ബോയിംഗ് 737- 800 വിമാനങ്ങള്‍ ഉപയോഗിച്ചാണ് ചരക്ക് കയറ്റുമതി ചെയ്യുക. നിലവില്‍, രണ്ട് വിമാനങ്ങളാണ് കമ്പനി
പ്രവര്‍ത്തിപ്പിക്കുന്നത്. ഇവയില്‍ ഓരോന്നിനും 20,000 യൂണിറ്റ് വരെ കയറ്റുമതി ചെയ്യാനുള്ള ശേഷിയുണ്ട്.