മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന് സിനിമ ചിത്രീകരണത്തിനിടെ അപകടത്തില്‍ ഗുരുതരപരുക്കേറ്റു. വലതുഭാഗത്ത് വാരിയെല്ല് പൊട്ടി. പേശികള്‍ക്കും സാരമായ പരുക്കുണ്ട്. പ്രൊജക്ട് കെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നതിനിടയിലായിരുന്നു സംഭവം. ഷൂട്ടിങ് നിര്‍ത്തിവച്ച് ബച്ചനെ ഉടന്‍ എഐജി ആശുപത്രിയിലെത്തിച്ചു. സിടി സ്കാന്‍ എടുത്തശേഷം മുംബൈയിലേക്ക് മടങ്ങി. ബച്ചന്റെ വലതുവശത്തെ വാരിയെല്ലിന് പരുക്കുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തന്റെ ബ്ലോഗിലൂടെ ബച്ചന്‍ തന്നെയാണ് പരുക്കിന്റെ കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്. ‘ശരീരം ചലിപ്പിക്കാന്‍ കഴിയാത്ത വേദനയുണ്ട്. ഏതാനും ആഴ്ചകള്‍ ബെഡ് റെസ്റ്റ് എടുക്കേണ്ടിവരും. വേദനയ്ക്കുള്ള മരുന്നുകളുണ്ട്. ചെയ്യേണ്ട ജോലികളെല്ലാം താത്കാലികമായി നിര്‍ത്തിയിരിക്കുകയാണ് എന്നാണ് അദ്ദേഹം ബ്ലോഗിലൂടെ അറിയിച്ചത്.