മലയാള സിനിമയിലെ യുവ താരങ്ങളില്‍ ശ്രദ്ധേയനാണ് ഷൈന്‍ ടോം ചാക്കോ. അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ നിരവധി ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത് ഷൈന്‍ കയ്യടി നേടിയിരുന്നു. കഥാപാത്രങ്ങള്‍ പോലെ തന്നെ അദ്ദേഹത്തിന്റെ അഭിമുഖങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. 2015ൽ അഭിയനത്തിൽ തിളങ്ങിനിന്ന സമയത്തായിരുന്നു മയക്കു മരുന്ന് കേസിൽ അദ്ദേഹം പിടിയിൽ ആയത്. ഇപ്പോഴിതാ തന്റെ കൊക്കെയ്ൻ കേസ് സിനിമയാക്കാനുള്ള റൈറ്റ്സ് അമൽനീരദ് വാങ്ങി കഴിഞ്ഞുവെന്നാണ് ഷൈൻ വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ കഥ സിനിമയാകുമ്പോൾ അതിൽ നായകൻ താൻ ആകില്ലെന്നും ഷൈൻ അറിയിച്ചു.