എയര്‍ ഇന്ത്യക്ക് വരും വര്‍ഷങ്ങളില്‍ എയര്‍ബസും ബോയിംഗും അടക്കം 470 വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ 6,500 ലധികം പൈലറ്റുമാര്‍ ആവശ്യമുണ്ട്.നിലവില്‍, എയര്‍ ഇന്ത്യക്ക് അതിന്റെ 113 എയര്‍ക്രാഫ്റ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഏകദേശം 1,600 പൈലറ്റുമാരുണ്ട്. അടുത്ത കാലത്തായി ജീവനക്കാരുടെ കുറവ് കാരണം ദൈര്‍ഘ്യമേറിയ വിമാനങ്ങള്‍ റദ്ദാക്കുകയും വൈകുകയും ചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ട്.എയര്‍ ഇന്ത്യ എക്സ്പ്രസ്, എയര്‍ ഏഷ്യ ഇന്ത്യ എന്നിവയുടെ 54 വിമാനങ്ങള്‍ പറത്താന്‍ ഏകദേശം 850 പൈലറ്റുമാരുണ്ട്. സംയുക്ത സംരംഭമായ വിസ്താരക്ക് 600-ലധികം പൈലറ്റുമാരുണ്ട്.വരും വര്‍ഷങ്ങളില്‍ വ്യോമയാന വ്യവസായത്തില്‍ പൊതുവെ ആയിരക്കണക്കിന് പൈലറ്റുമാര്‍, എന്‍ജിനീയര്‍മാര്‍, ക്യാബിന്‍ ക്രൂ, എയര്‍പോര്‍ട്ട് മാനേജര്‍മാര്‍, മറ്റ് ഫംഗ്ഷന്‍ സ്പെഷ്യലിസ്റ്റുകള്‍ എന്നിവ ആവശ്യമാണെന്നാണു കണക്കാക്കുന്നത്.