ഷൂട്ടിംഗിനിടെ തെന്നിന്ത്യന്‍ താരസുന്ദരി സാമന്തയ്ക്ക് പരിക്ക്. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റതിൻ്റെ ചിത്രങ്ങൾ സാമന്ത തന്നെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. സാമന്തയുടെ പുതിയ ചിത്രമായ സിറ്റാഡലിന്റെ സെറ്റിലാണ് അപകടമുണ്ടായത്. താരത്തിൻ്റെ കൈക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇരുകൈകളിലും രക്തക്കറകളും മുറിവുകളുമുള്ള ചിത്രമാണ് സാമന്ത പങ്കുവെച്ചിരിക്കുന്നത്. ‘പേര്‍ക്‌സ് ഓഫ് ആക്ഷന്‍’ എന്ന് കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്. സിറ്റാഡലിലെ ആക്ഷൻ രം​ഗങ്ങൾക്ക് വേണ്ടി കഠിന പരിശീലനമാണ് സാമന്ത നടത്തുന്നത്. അടുത്തിടെ, സ്റ്റണ്ട്മാനും ആക്ഷൻ സംവിധായകനുമായ യാനിക്ക് ബെന്നുമായുള്ള പരിശീലനത്തിന്റെ വീഡിയോ സാമന്ത പങ്കുവെച്ചിരുന്നു. നൈനിറ്റാളിൽ 8 ഡിഗ്രി താപനിലയിൽ പോലും സാമന്തയുടെ രംഗങ്ങൾ ചിത്രീകരിച്ചിരുന്നു. എത്രയും വേഗം പരിക്കിൽ നിന്ന് മുക്തയായി സിനിമയിലേയ്ക്ക് താരം തിരിച്ചുവരട്ടെയെന്ന പ്രാർത്ഥനയിലാണ് ആരാധകർ.