കൊച്ചിയിലെ ഫ്‌ളാറ്റില്‍ വച്ച് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ നടന്‍ ഉണ്ണി മുകുന്ദന് കനത്ത തിരിച്ചടി. രണ്ടു വര്‍ഷമായി വിചാരണ നടപടികള്‍ക്കുണ്ടായിരുന്ന സ്റ്റേ ഹൈക്കോടതി പൂര്‍ണ്ണമായും നീക്കി. ഉണ്ണി മുകുന്ദന്‍ നായകനയ മാളികപ്പുറം സിനിമയുടെ ഉജ്ജ്വല വിജയം മുന്നില്‍ നില്‍ക്കുമ്പോഴാണ് പീഡനക്കേസില്‍ ഉണ്ണി മുകുന്ദന് വിചാരണ നേരിടേണ്ട അവസ്ഥയും വന്നിരിക്കുന്നത്. ഈ കേസില്‍ ഉണ്ണി മുകുന്ദന് വേണ്ടി ഹാജരായിരുന്ന വിവാദ അഭിഭാഷകന്‍ സൈബി ജോസ് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. ഇത്തരമൊരു രേഖയില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്നു യുവതി അഭിഭാഷകന്‍ വഴി ഹൈക്കോടതിയെ അറിയിച്ചതോടെയാണ് ഹൈക്കോടതി രൂക്ഷമായ പരാമര്‍ശം നടത്തിയത്. സിനിമയുടെ കഥ പറയാനെത്തിയ തന്നെ ഉണ്ണി മുകുന്ദന്‍ ഫ്‌ളാറ്റില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി. നിരവധി വിവാദങ്ങൾ ആണ് ഉണ്ണി മുകുന്ദൻ ഇപ്പോൾ ഉള്‍പ്പെട്ടിരിക്കുന്നത്. ഈ വിവാദങ്ങള്‍ തിരിച്ചടിയായി നിലനില്‍ക്കുമ്പോഴാണ് പീഡനക്കേസില്‍ വിചാരണയ്ക്കുള്ള സ്റ്റേ ഹൈക്കോടതി നീക്കിയിരിക്കുന്നത്.