നടൻ ഇന്നസെന്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

കൊച്ചി: നടനും മുൻ എംപിയുമായ ഇന്നസെന്റിനെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

ക്യാൻസറിനെ തുടർന്നുള്ള ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകുന്നേരത്തോടെ അദ്ദേഹത്തിന്റെ നില വഷളായി. എന്നാൽ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു