മലയാളത്തിൽ വീണ്ടും ദമ്പതികൾ സംവിധായകരാവുന്ന ചിത്രം റിലീസിന് തയാറെടുക്കുന്നു. ‘മറിയം’ എന്ന സിനിമയാണ് മാർച്ച് മൂന്നിന് തിയേറ്ററുകളിലെത്താൻ പോകുന്നത്. വാടിപ്പോയ പെൺകരുത്ത് പ്രകൃതിയുടെ ലാളനയിൽ ഉയർത്തെഴുന്നേൽക്കുന്ന അതിജീവനത്തിന്റെ കഥ പറയുന്ന ‘മറിയം’, സമകാലിക സമൂഹത്തിലെ മരവിച്ച പെൺമനസ്സുകൾക്ക് ഉണർവ്വേകുന്ന ചിത്രമാണ്. കപ്പിൾ ഡയറക്ടേഴ്സായ ബിബിൻ ജോയ് – ഷിഹാ ബിബിൻ എന്നിവർ ചേർന്നാണ് സംവിധാനം. മൃണാളിനി സൂസൻ ജോർജാണ് മറിയമാകുന്നത്. ജോസഫ് ചിലമ്പൻ, ക്രിസ് വേണുഗോപാൽ, പ്രസാദ് കണ്ണൻ, അനിക്സ് ബൈജു, രേഖ ലക്ഷ്മി, ജോണി ഇ.വി., സുനിൽ, എബി ചാണ്ടി, ബോബിൻ ജോയി, അരുൺ ചാക്കോ, മെൽബിൻ ബേബി, ചിന്നു മൃദുൽ, ശ്രീനിക്, അരുൺ കുമരകം, വൈഷ്ണവി, ഷിബു ഇടുക്കി, സെബാസ്റ്റ്യൻ പെരുമ്പാവൂർ, ദീപു, വിജീഷ്, ഷാമോൻ എന്നിവരും ചിത്രത്തിലെ കഥാപാത്രങ്ങളാകുന്നു.