കൊല്ലത്ത് ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ 3 പേര് അറസ്റ്റില്‍ crime, Latest January 23, 2023 / 0 Comments കൊല്ലത്ത് സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൂന്നു പേര് അറസ്റ്റില്‍.തിരുവനന്തപുരം പെരുമാതുറ സ്വദേശികളായ ജസീര്‍, നൗഫല്‍, നിയാസ് എന്നിവരാണു പിടിയിലായത്. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട കൊല്ലം കുണ്ടറ സ്വദേശിയായ പെണ്‍കുട്ടിയെ തിരുവനന്തപുരം പാലോട് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കേസില്‍ പിടിയിലായ ജസീറും നൗഫലും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. Post Views: 3