നിര്‍മിത ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യ സമസ്തമേഖലയിലും വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ട് വന്നിരിക്കുകയാണ്. ഇന്നത്തെ തൊഴില്‍ വിപണിയില്‍ മത്സരക്ഷമതയോടെ നിലനില്‍ക്കണമെങ്കില്‍ എഐ, എംഎല്‍ (മെഷീന്‍ ലേണിങ്) സാങ്കേതികവിദ്യകളില്‍ ശക്തമായ അടിത്തറയും നൈപുണ്യവും അനിവാര്യമാണ്. നൈപുണ്യ വികസനത്തിലൂടെ എഐ & എംഎല്‍ വിദ്യകളുടെ ലോകത്തേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകൾക്കും തൊഴില്‍ വൈദഗ്ധ്യം വികസിപ്പിക്കാനും പുതിയ നൈപുണ്യ നേടിയെടുക്കാനും ഏറെ ഗുണം ചെയ്യുന്ന കോഴ്‌സാണ് കേരള സര്‍ക്കാരിനു കീഴിലുള്ള അസാപ്പും പാലക്കാട് ഐഐടിയും ചേര്‍ന്ന് നല്‍കുന്ന എഐ & എംഎല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്. മദ്രാസ് ഐഐടിയാണ് ഈ കോഴ്സിന്റെ ഉള്ളടക്കം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. സയന്‍സ്, ഐടി, കംപ്യൂട്ടര്‍ സയന്‍സ് പശ്ചാത്തലം അഭികാമ്യം. അസാപ് കേരള വെബ്‌സൈറ്റ് മുഖേന ഫെബ്രുവരി ഒന്നു മുതൽ അപേക്ഷിക്കാം. ഏപ്രിൽ 24ന് കോഴ്‌സ് ആരംഭിക്കും. വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പാലക്കാട് ഐഐടിയുടെ സർട്ടിഫിക്കറ്റ് ലഭിക്കും