Global News 24

3 December 2022 14:54
Latest News

ഒടിടി റൈറ്റ്സിൽ റെക്കോർഡ് ഇട്ട് ദളപതി 67

കമല്‍ഹാസൻ നായകനായ ‘വിക്രം’ തീര്‍ത്ത ആവേശത്തിനു ശേഷം ലോകേഷ് കനകരാജിന്റെ സംവിധാനം എന്നതില്‍ വലിയ പ്രതീക്ഷയിലാണ് വിജയ് ആരാധകര്‍. ചിത്രത്തിൻ്റെ ഓരോ അപ്‍ഡേറ്റും സോഷ്യൽ മീഡിയയിൽ തരംഗമായികൊണ്ടിരിക്കുകയാണ് ..

‘ദളപതി 67’ന്റെ ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് സ്വന്തമാക്കി. റെക്കോര്‍ഡ് തുകയായ 160 കോടി രൂപയ്‍ക്കാണ് ഒടിടി സ്‍ട്രീമിംഗ് റൈറ്റ്‍സ് വിറ്റുപോയതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകും. അനിരുദ്ധ് രവിചന്ദെര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്
കൊവിഡിനു ശേഷം ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു ഗിരീഷ് ഗംഗാധരൻ ഛായാഗ്രാഹണം നിര്‍വഹിച്ച ‘വിക്രം’. കമല്‍ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, കാളിദാസ് ജയറാം, നരെയ്ന്‍ എന്നിവരൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സാങ്കേതിക മികവ് കൊണ്ടും ശ്രദ്ധേയമായ തിനോടൊപ്പം തന്നെ തമിഴ് നാട് ബോക്സ് ഓഫീസിൽ ചരിത്രവും കുറിച്ചിരുന്നു

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds