Global News 24

1 December 2022 21:44
Latest News

സണ്ണി വെയ്ന്‍ നായകനാകുന്ന വേല റിലീസിനൊരുങ്ങുന്നു


ഷെയ്ന്‍ നിഗം, സണ്ണി വെയ്ന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് വേല.സിന്‍-സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ ജോര്‍ജ് നിര്‍മ്മിക്കുന്ന സിനിമ റിലീസിന് ഒരുങ്ങുന്നു..

സുരേഷ് രാജന്‍ ചായഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ വിക്രം വേദ, കൈദി മുതലായ സൂപ്പർ ഹിറ്റ് സിനിമകളുടെ സംഗീത സംവിധായകന്‍ ആയിരുന്ന സാം സി.എസ് ആണ് മ്യൂസിക് ഡയറക്ടര്‍. എഡിറ്റര്‍ മഹേഷ് ഭുവനേന്ദ്, ബിനോയ് തലക്കുളത്തൂര്‍ കലാ സംവിധാനവും, ധന്യ ബാലകൃഷ്ണന്‍ വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്നു.


പുതുമുഖ സംവിധായകൻ ആയ ശ്യാം ശശി സംവിധാനം ചെയ്യുന്ന സിനിമ വൈകാതെ തന്നെ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് അണിയറ പ്രവർത്തകർ പുറത്തു വിടുന്ന റിപ്പോർട്ട്

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds