Global News 24

3 December 2022 14:32
Latest News

പോക്‌സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ.

നാലു വർഷത്തിലധികമായി വിവിധ ബാച്ചുകളിലെ വിദ്യാർഥികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതികളിൽ ഹയർ സെക്കൻഡറി അധ്യാപകൻ പോക്സോ ആക്ട് പ്രകാരം അറസ്റ്റിൽ. കിഴക്കേ കല്ലടയിലെ എയ്ഡഡ് സ്‌കൂളിലെ കംപ്യൂട്ടർ സയൻസ് അധ്യാപകൻ പുത്തൂർ ബഥനി ജംക്‌ഷൻ തയ്യിൽ തെക്കതിൽ പുത്തൻവീട്ടിൽ ജോസഫ് കുട്ടി (43) ആണ് അറസ്റ്റിലായത്.

വിദ്യാർത്ഥികൾ സ്കൂൾ മാനേജ്മെന്റിന് പരാതി നൽകി. മാനേജ്മെന്റിന്റെ പരാതി ചൈൽഡ് വെൽഫെയർ കമ്മിറ്റി തുടർനടപടിക്കായി കിഴക്കേ കല്ലട പോലീസിന് കൈമാറി. വിദ്യാർഥികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനിരയായ പ്ലസ്‌ വൺ വിദ്യാർഥിനിയാണ് ആദ്യം പരാതി നൽകിയത്. തുടർന്ന് പൂർവവിദ്യാർഥികളുടേതുൾപ്പെടെ 5 പരാതികൾ ലഭിച്ചു. പ്രതിയെ പോലീസ് അറസ്ററ് ചെയ്തു. ശേഷം പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds