Global News 24

3 December 2022 14:42
Latest News

സെര്‍വറിന്‍റെ സാങ്കേതിക തകരാറുമൂലം സംസ്ഥാനത്തെ റേഷന്‍ വിതരണം വീണ്ടും പ്രതിസന്ധിയില്‍.

സെര്‍വറിന്‍റെ സാങ്കേതിക തകരാറിനെ തുടർന്ന് റേഷന് ഇന്നു മുതല്‍ പുതിയ സമയക്രമം. മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളില്‍ നവംബര്‍ 25, 28, 30 തീയതികളില്‍ രാവിലെ എട്ടു മുതല്‍ ഒന്നു വരെയും, നവംബര്‍ 26, 29 തീയതികളില്‍ ഉച്ചക്കു ശേഷം രണ്ടു മുതല്‍ രാത്രി ഏഴു വരെയും പ്രവര്‍ത്തിക്കും. 46,49,095 കാര്‍ഡുടമകളാണ് ഈ സൗകര്യം വിനിയോഗിക്കേണ്ടത്.

തിരുവനന്തപുരം,എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ നവംബര്‍ 26, 29 തീയതികളില്‍ രാവിലെ എട്ടു മുതല്‍ ഒന്നു വരെയും നവംബര്‍ 25, 28, 30 തീയതികളില്‍‍ ഉച്ചക്കുശേഷം രണ്ടു മുതല്‍ ഏഴു വരെയും പ്രവര്‍ത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു.

ഈ മാസം 14 മുതല്‍ റേഷന്‍വിതരണം സ്തംഭനാവസ്ഥയിലാണ്. 26 മുതല്‍ കമ്മീഷനെച്ചൊല്ലി റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല കടയടപ്പ് സമരം പ്രഖ്യാപിച്ചത് കടകളിലെ തിരക്ക് വര്‍ധിപ്പിക്കാന്‍ കാരണമായിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds