Global News 24

3 December 2022 14:40
Latest News

യുപിയിൽ പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ച 200 കിലോയിലധികം കഞ്ചാവ് എലി തിന്നെന്ന് പോലീസ്

ഉത്തർ പ്രദേശിലെ പ്രത്യേക നാർകോട്ടിക് കോടതിയിലാണ് കഞ്ചാവിനു മേൽ എലികൾ ആക്രമണം നടത്തുന്നതിനെക്കുറിച്ച് police വെളിപ്പെടുത്തൽ നടത്തിയത്. ലഹരിമരുന്ന് പിടിച്ച കേസിൽ കോടതി തെളിവു ചോദിച്ചപ്പോഴാണ് 185 കിലോ കഞ്ചാവ് എലികൾ നശിപ്പിച്ചെന്ന് പോലീസ് അറിയിച്ചത്. ഏകദേശം 60 ലക്ഷത്തോളം രൂപയാണ് ഇത്രയും കഞ്ചാവിന്റെ വില.

പോലീസിന്റെ വാദം കേട്ട കോടതി കഞ്ചാവ് എലികൾ നശിപ്പിച്ചു എന്നുള്ളതിന് നവംബർ 26നു തെളിവ് ഹാജരാക്കാൻ ആവശ്യപ്പെട്ടു. 386 കിലോഗ്രാം കഞ്ചാവുൾപ്പെട്ട മറ്റൊരു കേസിലും എലികൾ കഞ്ചാവിന്റെ ചെറിയൊരു ഭാഗം ഭക്ഷിച്ചതായി പൊലീസ് പറഞ്ഞെന്നും ജഡ്ജി സഞ്‌ജയ് ചൗധരി വെളിപ്പെടുത്തി.

ചെറിയ ജീവികളായ എലികളെ നിയന്ത്രിക്കാനോ പ്രശ്നപരിഹാരത്തിനോ ലോക്കൽ പോലീസിന് വൈദഗ്ധ്യമില്ലെന്നറിയിച്ച ജഡ്ജി, കഞ്ചാവും മറ്റും പിടിച്ചെടുത്ത ശേഷം ഇവ ലേലം ചെയ്ത് ഔഷധനിർമാണ സ്ഥാപനങ്ങൾക്കും ലബോറട്ടറികൾക്കും നൽകുകയാണ് നല്ല മാർഗമെന്നും അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds