Global News 24

3 December 2022 15:15
Latest News

കേന്ദ്രസർക്കാരിന്റെ ക്ഷേമ പെൻഷൻ തുക കൂട്ടണമെന്ന ആവശ്യം വിദഗ്ധസമിതി ഉന്നയിച്ചു.

കേന്ദ്രസർക്കാരിന്റെ വിവിധ ക്ഷേമ പെൻഷനുകൾ വർധിപ്പിക്കുന്നത് പരിഗണിക്കണമെന്ന് വിദഗ്ധസമിതി ശുപാ‍ർശ ചെയ്തു. കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങൾ ഉന്നയിക്കുന്ന ആവശ്യമാണിത്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം രൂപീകരിച്ച കോമൺ റിവ്യൂ മിഷനാണ് (സിആർഎം) നാഷണൽ സോഷ്യൽ അസിസ്റ്റൻസ് പ്രോഗ്രാമുകൾക്കു (എൻഎസ്എപി) കീഴിലുള്ള പെൻഷൻ തുക ഘട്ടംഘട്ടമായി കൂട്ടണമെന്നു ശുപാർശ ചെയ്തത്.

നിലവിൽ 200– 500 രൂപയാണ് വിവിധ പെൻഷനുകൾക്കായി കേന്ദ്രം അനുവദിക്കുന്നത്. 2007 മുതൽ ഈ നിരക്കിൽ മാറ്റമില്ല. കേന്ദ്രം തരുന്ന തുകയിൽ ബാക്കി കൂടി ചേർത്ത് 1600 രൂപയാണ് കേരളം പെൻഷനായി നൽകുന്നത്. തുക കണ്ടെത്താനാകാതെ 2 മാസമായി പെൻഷൻ മുടങ്ങിയിരിക്കുന്നതിനാൽ കേന്ദ്ര വിഹിതം കൂട്ടുന്നത് കേരളത്തിനും ആശ്വാസമാകും.

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds