Global News 24

3 December 2022 15:30
Latest News

വിമാനങ്ങളില്‍ 5ജി സേവനങ്ങള്‍ മികച്ച രീതിയില്‍ ക്രമീകരിക്കാനൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍.

 സെല്‍ഫോണ്‍ കണക്ടിവിറ്റി ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഫ്രീക്വന്‍സികള്‍ നിശ്ചയിച്ചിട്ടുണ്ട്.ഇതോടെ, ഉപഭോക്താക്കള്‍ക്ക് ഫോണ്‍ കോളുകള്‍, ടെക്സ്റ്റ് മെസേജുകള്‍, ഡാറ്റ എന്നിവ ഉപയോഗപ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയന്‍ എയര്‍ലൈനുകളെ അനുവദിക്കുന്നതാണ്.പിക്കോ- സെല്‍ എന്ന പ്രത്യേക നെറ്റ്‌വര്‍ക്ക് ഉപകരണങ്ങളുടെ സഹായത്തോടെയാണ് 5ജി സേവനം ലഭ്യമാക്കുക. വിമാനത്തിനുള്ളിലെ ശൃംഖലയെ ഒരു ഉപഗ്രഹം ഭൂമിയുമായി ബന്ധിപ്പിക്കുന്ന പ്രത്യേക തരം നെറ്റ്‌വര്‍ക്കാണ് പിക്കോ- സെല്‍. 2022- ല്‍ യുഎസ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍ മൊബൈല്‍ വയര്‍ലെസ് ഫ്രീക്വന്‍സുകള്‍ വഴി ഇന്‍- ഫ്ലൈറ്റ് വോയിസ്, ഡാറ്റ സേവനങ്ങള്‍ എന്നിവ നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള പദ്ധതികള്‍ ആവിഷ്കരിച്ചിരുന്നു. എന്നാല്‍, എയര്‍ലൈന്‍ പൈലറ്റുമാരുടെയും ഫ്ലൈറ്റ് അറ്റന്‍ഡര്‍മാരുടെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പദ്ധതി പിന്‍വലിക്കുകയായിരുന്നു.

 

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds