Global News 24

3 December 2022 14:34
Latest News

ഫിഫ ലോകകപ്പ് : ഗ്രൂപ്പ് ജിയിൽ ബ്രസീലിനും സ്വിറ്റസർലൻഡിനും ജയം

ദോഹ: ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് ജിയിൽ നടന്ന മത്സരത്തിൽ കരുത്തരായ ബ്രസീലിനും സ്വിറ്റസർലൻഡിനും ജയം. ബ്രസീൽ സെർബിയയെയും സ്വിറ്റ്സർലൻഡ് കാമറൂണിനെയും ആണ് പരാജയപ്പെടുത്തിയത്.
ബ്രസീൽ സെർബിയ മത്സരത്തിൽ ബ്രസീൽ 2 ഗോളുകൾക്കാണ് വിജയിച്ചത്. ബ്രസീലിന്റെ 2 ഗോളുകളും നേടിയത് അവരുടെ മുന്നേറ്റ തരാം ആയ റീചാർലിസൺ ആണ്. ആദ്യപകുതി സെർബിയ ബ്രസീലിന്റെ ആക്രമണങ്ങളെ ചെറുത്തു നിന്നു. ബ്രസീലിന്റെ ഭൂരിഭാഗം ഷോട്ടുകളും സെർബിയ ഗോൾകീപ്പർ മിലെങ്കോവിച് സാവിച്ച് തന്റെ പരമാവധി കഴിവുകൾ പുറത്തെടുത്തു രക്ഷപെടുത്തി, എന്നാൽ രണ്ടാം പകുതിയിൽ ബ്രസീൽ കളത്തിൽ നിറഞ്ഞാടി. 62-ാം മിനുറ്റിൽ റിച്ചാർലിസന്റെ ഗോളിലൂടെ ബ്രസീൽ മുന്നിലെത്തി പിന്നാലെ റിച്ചാർലിസന്റെ മനോഹരമായ അക്രോബാറ്റിക് കിക്കിലൂടെ ബ്രസീലിന്റെ 2-ാം ഗോളും നേടി ലീഡ് ഉയർത്തി. മത്സരത്തിൽ ബ്രസീലിന്റെ സുൽത്താൻ നെയ്മർ ജൂനിയർ കാലിന് പരിക്കേറ്റ പുറത്തു പോയി. റീചാർളിസണ്ണായിരുന്നു മത്സരത്തിലെ താരം.

മറ്റൊരു മത്സരത്തിൽ സ്വിറ്റ്‌സര്‍ലന്‍ഡ് കാമറൂണിനെതിരെ ഏകപക്ഷീയമായ ഒരു ഗോളുകൾക്കാണ് ജയം നേടിയത്. മത്സരത്തിൽ കാമറൂൺ കളംനിറഞ്ഞ് കളിച്ചെങ്കിലും വിജയം കാണാൻ ആയില്ല. സ്വിറ്റസർലാൻഡിന് വേണ്ടി എംബോളോ ആണ് ഗോൾ നേടിയത്. കാമറൂൺ അവസാനം വരെ പൊരുതിയെങ്കിലും അവർക് ഗോൾ നേടാൻ സാധിച്ചില്ല.
ഗ്രൂപ്പ് ജിയിൽ ഇനി ബ്രസീൽ – സ്വിറ്റ്സർലൻഡ്, കാമറൂൺ – സെർബിയ മത്സരം നവംബർ 28 നാണ്.

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds