Global News 24

3 December 2022 15:08
Latest News

യുക്രെയ്ൻ ആശുപത്രിക്കുനേരെ റഷ്യയുടെ ആക്രമണം; ആക്രമണത്തിൽ ചോരക്കുഞ്ഞിന്റെ ജീവനെടുത്ത് റഷ്യ.

തലസ്ഥാന നഗരത്തിൽ ഉൾപ്പെടെ യുക്രെയ്നിൽ റഷ്യ ആക്രമണം ശക്തിപ്പെടുത്തി. സപൊറീഷ നഗരത്തിനു സമീപമുള്ള വിൽനിയാൻസ്കിലെ ആശുപത്രിയിൽ മിസൈൽ പതിച്ച് 2 ദിവസം മാത്രം പ്രായമുളള കുഞ്ഞ് മരിച്ചു. അമ്മയെയും ആശുപത്രി ജീവനക്കാരെയും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്നു ജീവനോടെ പുറത്തെടുത്തു.

കീവിൽ ഇരുനിലക്കെട്ടിടം മിസൈൽ ആക്രമണത്തിൽ തകർന്ന് ഒരാൾ മരിക്കുകയും, ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. നഗരത്തിൽ വൈദ്യുതിയും ജല വിതരണവും നിലച്ചു. വൈദ്യുതിയില്ലാതെ ആശുപത്രികളുടെ പ്രവർത്തനം താറുമാറായി.

ബ്രിട്ടൻ ഇതാദ്യമായി പൈലറ്റുൾപ്പെടെ 3 ഹെലികോപ്റ്ററുകൾ യുക്രെയ്നിലേക്ക് അയയ്ക്കുകയാണെന്നു ബിബിസി റിപ്പോർട്ട് ചെയ്തു. യൂറോപ്യൻ യൂണിയൻ 250 കോടി യൂറോ അനുവദിച്ചു. യുഎസിൽനിന്നുള്ള സഹായമായി 450 കോടി ഡോളർ വരും ആഴ്ചകളിലായി ലഭിക്കും.

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds