Global News 24

3 December 2022 15:18
Latest News

ടൂറിസം കേന്ദ്രങ്ങളില്‍ വിനോദസഞ്ചാരികളെത്തുന്നില്ല.

സീസണ്‍ ആരംഭിച്ചിട്ടും തലസ്ഥാനത്തിന്‍റെ ടൂറിസം കേന്ദ്രങ്ങളിലേക്ക് തിരിഞ്ഞുനോക്കാതെ വിദേശ-ആഭ്യന്തര വിനോദസഞ്ചാരികള്‍.നവംബര്‍ മുതല്‍ മാര്‍ച്ച്‌ വരെയാണ് തലസ്ഥാനത്തിന്‍റെ ടൂറിസം സീസണ്‍ ഉണരുന്നത്.യാത്രികരെ ആകര്‍ഷിക്കാനുള്ള കാര്യമായ പദ്ധതികള്‍ നടപ്പാക്കത്തത് വലിയ തിരിച്ചടി ഉണ്ടാക്കി. മതിയായ സുരക്ഷ ലഭിക്കാത്തതും വരവ് കുറയാന്‍ കാരണമായി. ടൂറിസം മേഖലയിലെ വ്യാപാരികള്‍ക്ക് ഇത് വലിയ നഷ്ടമുണ്ടാക്കിയിട്ടുണ്ട്.ജര്‍മനിയില്‍ നിന്നും വര്‍ഷംതോറും നിരവധി ടൂറിസ്റ്റുകളാണ് കേരളത്തിലേക്കെത്തിയിരുന്നത്.

കോവളത്തെത്തുന്ന വിദേശ വിനോദസഞ്ചാരികള്‍ വര്‍ക്കല, ശംഖുംമുഖം, വേളി, പൂവാര്‍, വെള്ളയാണിക്കായല്‍, പൊന്മുടി എന്നിവിടങ്ങളാണ് പ്രധാനമായും സന്ദര്‍ശിക്കുന്നത്. തലസ്ഥാന ജില്ലയില്‍ ടൂറിസം വകുപ്പ് കൃത്യമായ വികസനം നടത്താത്തതിനാല്‍ അടുത്തതവണ ഇവിടേക്ക് വരാനും സന്ദര്‍ശകര്‍ മടിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds