Global News 24

3 December 2022 13:46
Latest News

എസ്എസ്എൽസി പരീക്ഷ മാർച്ച് 9 മുതൽ; മാർച്ച് 10 മുതൽ ഹയർ സെക്കൻഡറി

തിരുവനന്തപുരം: കേരള സർക്കാർ ഈ അധ്യയനവർഷത്തെ എസ്എസ്എൽസി, പ്ലസ് ടു വാർഷിക പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. 2023 മാർച്ച് 9 ന് ആരംഭിക്കുന്ന SSLC പരീക്ഷ 2023 മാർച്ച് 29 ന് അവസാനിക്കും. മോഡൽ പരീക്ഷകൾ ഫെബ്രുവരി 27 നും മാർച്ച് 3 നും ഇടയിൽ നടത്തണം. ഉത്തരക്കടലാസുകളുടെ മൂല്യനിർണയം ഏപ്രിൽ 3 ന് ആരംഭിച്ച് പ്രസിദ്ധീകരിക്കാൻ കേരള സർക്കാർ തീരുമാനിച്ചു.നാലരലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് എസ്.എസ്.എല്‍.സി പരീക്ഷയെഴുതുക. ഒമ്ബത് ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ പൊതുപരീക്ഷകള്‍ എഴുതും. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 60,000ത്തോളം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും. 70 മൂല്യനിര്‍ണയ ക്യാമ്ബുകളുണ്ടാവും ഫലങ്ങൾ മെയ് 10 ന് മുമ്പ്.

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds