Global News 24

3 December 2022 15:20
Latest News

പാലിലും ‘വെള്ള’ത്തിലും പണി

സംസ്‌ഥാനത്ത് പാലിനും മദ്യത്തിനും വില കൂടും. മില്‍മ പാല്‍ വില ലിറ്ററിന് 6 രൂപ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. വില വര്‍ധന ഡിസംബര്‍ ഒന്നിന്‌ പ്രാബല്യത്തിൽ വരും.ഉത്‌പാദകര്‍ക്കു വിറ്റുവരവ്‌ നികുതിയില്‍ ഇളവുനല്‍കുന്നതിന്റെ ഭാഗമായി മദ്യവില 2 ശതമാനം വര്‍ധിപ്പിക്കാനും മന്ത്രിസഭാതീരുമാനം.വിലവർധന ക്ഷീരകര്‍ഷകര്‍ക്ക്‌ ഗുണകരമാകുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടിയിരുന്നു.
ക്ഷീരകര്‍ഷകര്‍ നേരിടുന്ന പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി മില്‍മ നിയോഗിച്ച വിദഗ്‌ധസമിതിയുടെ ശുപാര്‍ശപ്രകാരമാണ്
വിലവര്‍ധനയ്‌ക്കു സര്‍ക്കാര്‍ അനുമതി നല്‍കിയത്‌. 8.57 രൂപയുടെ വര്‍ധനയാണു മില്‍മ ആവശ്യപ്പെട്ടിരുന്നത്‌.
ക്ഷീരകര്‍ഷകര്‍ക്കൊപ്പം സഹകരണസംഘങ്ങള്‍ക്കും വില വർധിപ്പിക്കുന്നതിന്റെ ഗുണം ലഭിക്കുമെന്നു മില്‍മ അവകാശപ്പെടുന്നു. സംസ്‌ഥാനത്തിന്‌ ആവശ്യമായ പാലിന്റെ വലിയൊരു ഭാഗം നിലവില്‍ ഇതര സംസ്ഥാനത്ത് നിന്നാണ് എത്തുന്നത്‌.

ക്ഷീരകര്‍ഷകരുടെ പേരില്‍ വില വര്‍ധിപ്പിക്കുമ്പോഴും അതിന്റെ ആനുകൂല്യങ്ങള്‍ അവര്‍ക്കു ലഭിക്കാറില്ലെന്ന പരാതിയും ശക്‌തമാണ്‌. വിലവര്‍ധനയുടെ പ്രയോജനം നേരിട്ട്‌ ലഭ്യമാക്കണമെന്നാണ് ക്ഷീരകര്‍ഷകരുടെ ആവശ്യം.

സംസ്‌ഥാനത്ത് വിദേശ മദ്യ ഉൽപ്പാദനം കുറഞ്ഞത് ബിവറേജസ്‌ കോര്‍പറേഷന്റെ വിറ്റുവരവിനെ ബാധിച്ച പശ്‌ചാത്തലത്തിലാണ് മദ്യ വില വർദ്ധനവിന് കാരണമായത്. വിദേശമദ്യത്തിന്റെ വില്‍പ്പനനികുതി 4% വര്‍ധിപ്പിക്കും.. 2021 ഫെബ്രുവരിയിലാണു സംസ്‌ഥാനത്ത്‌ അവസാനമായി മദ്യത്തിനു വില കൂടിയത്‌.

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds