Global News 24

3 December 2022 14:27
Latest News

ഏഴഴകിൽ സ്പെയിൻ; മുൻ ചാമ്പ്യന്മാർക് ഗംഭീര വിജയത്തുടക്കം

ദോഹ: മുൻ ചാമ്പ്യന്മാരായ സ്പെയിനിന് ഇന്നലെ നടന്ന ലോകകപ്പിൽ കോസ്റ്ററീക്കയോട് ഏകപക്ഷീയമായ ഏഴ് ഗോളുകൾക്ക് വൻവിജയം. ലോകകപ്പ് ചരിത്രത്തിൽ തന്നെ സ്പെയിനിന്റെ ഏറ്റവും വലിയ വിജയം കൂടിയാണ് ഇത്. ഇതുകൂടാതെ ലോകകപ്പ് ചരിത്രത്തില്‍ ഒരു മത്സരത്തില്‍ ഏറ്റവുമധികം പാസുകള്‍ പൂര്‍ത്തീകരിച്ച ടീം എന്ന റെക്കോഡ് സ്പാനിഷ് പട ഈ മത്സരത്തിലൂടെ സ്വന്തമാക്കി. സമ്പൂര്‍ണ ആധിപത്യത്തോടെയാണ് സ്പെയിൻ ഇന്നലെ മത്സരത്തിൽ ഉടനീളം കളിച്ചത്. കോസ്റ്ററീക്കയുടെ ആക്രമണങ്ങൾക്ക് ഒരു പഴുതുപോലും നൽകാതെയായിരുന്നു സ്പെയിൻ പ്രതിരോധകോട്ട നിലനിന്നത്.
കുഞ്ഞന്‍ ടീമാണെന്ന ഒരു ദാക്ഷിണ്യവുമില്ലാതെയാണ് ലൂയിസ് എൻറിക്കേയും സംഘവും കോസ്റ്ററീക്കയ്‌ക്കെതിരേ ഗോള്‍മഴ പെയ്യിക്കുകയായിരുന്നു. മത്സരത്തിൽ സ്പെയിനിനായ് ഫെറാന്‍ ടോറസ് ഇരട്ടഗോള്‍ നേടി. ഡാനി ഓല്‍മോ, മാര്‍ക്കോ അസെന്‍സിയോ, ഗാവി, കാര്‍ലോസ് സോളര്‍, അല്‍വരോ മൊറാട്ട എന്നിവരും ഗോളുകൾ നേടി. കോസ്റ്ററീക്കക്ക് ഒരു ഷോട്ട് പോലും സ്പെയിനിന്റെ ഗോൾ മുഖത്തോട്ട് തൊടുക്കാൻ സാധിച്ചില്ല.സ്പെയിനിന്റെ യുവതാരം ഗാവി ആണ് മത്സരത്തിലെ താരം. കോസ്റ്ററീക്കക്ക് ഈ വർഷത്തെ ലോകകപ്പിലെ നാണം കേട്ട തോൽവിയാണ് നേരിടേണ്ടിവന്നത്

nl5bvsv_asano-afp_625x300_23_November_22
Takumo Asano scoring goal aginst Germany

ഗ്രൂപ്പ് ഇയിൽ നടന്ന മറ്റൊരു മത്സരത്തിൽ ജർമ്മനിക് ജപ്പാനോട് അപ്പ്രതീക്ഷ തോൽവി നേരിടേണ്ടി വന്നു. ജർമ്മനി 1ന് എതിരെ 2 ഗോളുകൾക്കാണ് ജപ്പാനോട് തോറ്റത്.

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds