Global News 24

3 December 2022 15:50
Latest News

16 കോടി രൂപ ഒന്നാം സമ്മാനവുമായി ക്രിസ്തുമസ് പുതുവത്സര ബമ്പർ

.

കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സമ്മാനത്തുകയുമായി ക്രിസ്തുമസ് പുതുവത്സര ബമ്പർ. 16 കോടി രൂപയാണ് ഒന്നാം സമ്മാനം.
രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം പത്ത് പേര്‍ക്ക്. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 20 പേര്‍ക്കും വിതരണം ചെയ്യും. 400 രൂപയാണ് ടിക്കറ്റ് വില. 2023 ജനുവരി 19 ന് നറുക്കെടുക്കും.മൂന്ന് ലക്ഷത്തി എണ്‍പത്തി എട്ടായിരത്തി നാല്‍പത് സമ്മാനങ്ങളാണ് ഇത്തവണ വിതരണം ചെയ്യുന്നത്.

ടിക്കറ്റിന്റെ പ്രിന്റിങ്പുരോഗമിക്കുകയാണെന്നും വരും ദിവസങ്ങളില്‍ തന്നെ അവ വിപണിയില്‍ എത്തുമെന്നും കേരള ലോട്ടറി വകുപ്പ് പിആര്‍ഒ അറിയിച്ചു.265 കോടിയായിരുന്നു ഇത്തവണത്തെ തിരുവോണം ബമ്പർ തുക. തിരുവന്തപുരം സ്വദേശി അനൂപ് ആയിരുന്നു കോടിപതി. റെക്കോര്‍ഡ് വില്‍പ്പനയായിരുന്നു നടന്നത്. പൂജ ബമ്പർ തുക 10 കോടിയായിരുന്നു. 

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds