Global News 24

3 December 2022 14:37
Latest News

യുറോപ്പിലെ ജീവനക്കാര്‍ക്ക് യുണിയന്‍ രൂപീകരിക്കാന്‍ അനുമതി നല്‍കുന്ന ആദ്യ ഇന്ത്യന്‍ ഐടി സ്ഥാപനമായി വിപ്രോ.

ഇതിലൂടെ യൂറോപ്യന്‍ വർക്കേഴ്സ് കൗണ്‍സില്‍ (ഇഡബ്ല്യുസി) രൂപീകരിക്കാനും പ്രവര്‍ത്തിക്കാനും കമ്പനി ജീവനക്കാരെ അനുവദിക്കും.ഫ്രാന്‍സ്, സ്വീഡന്‍, ഫിന്‍ലന്‍ഡ്, ജര്‍മ്മനി എന്നിവിടങ്ങളില്‍ ഉൾപ്പെടെ 13 രാജ്യങ്ങളില്‍ നിന്നുള്ള ജീവനക്കാരാണ് വിപ്രോയ്ക്കുള്ളത്.

യൂറോപ്പിലെ വിവിധ വിഭാഗങ്ങളിലായി 30,000 ലധികം ജീവനക്കാരാണ് കമ്പനിക്കുള്ളത്.
യൂറോപ്യന്‍ യൂണിയന്‍, യൂറോപ്യന്‍ ഇക്കണോമിക് ഏരിയ എന്നിവിടങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട അല്ലെങ്കില്‍ നിയമിക്കപ്പെട്ട ജീവനക്കാരുടെ പ്രതിനിധികളാണ് യൂറോപ്യന്‍ വര്‍ക്ക്സ് കൗണ്‍സിലിന് നേതൃത്വം നല്‍കുന്നത്. ചെയര്‍ സ്പോണ്‍സര്‍ഷിപ്പ് വിപ്രോയുടെ യൂറോപ്പിലെ സിഇഒ പ്രാദേശിക ബിസിനസ് മേധാവികളുടെ ടീമിനുമായി തുടരും.

 

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds