Global News 24

3 December 2022 14:45
Latest News

ഇന്ത്യയിൽ നിന്നുള്ള എഞ്ചിനീയർമാരെ ട്വിറ്ററിൽ നിയമിക്കാൻ മസ്‌ക്

ഇന്ത്യയിൽ നിന്നുള്ള എഞ്ചിനീയർമാരെ ട്വിറ്ററിൽ നിയമിക്കാൻ ഇലോൺ മസ്‌ക് പദ്ധതിയിടുന്നതായി റിപ്പോർട്ട്. അയ്യായിരത്തോളം ജീവനക്കാരെ പിരിച്ചു വിട്ടതിന് പിന്നാലെയാണിത്. ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം മസ്‌ക് ജീവനക്കാരുടെ എണ്ണം 7000ൽ നിന്ന് 2700 ആയി ആണ് കുറച്ചത്. കമ്പനിയിൽ ഇനി പിരിച്ചുവിടലുകൾ ഉണ്ടാകില്ലെന്ന് മസ്ക് ഇപ്പോൾ പറയുന്നു.

ഇന്ത്യ, ജപ്പാൻ, ഇന്തോനേഷ്യ, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നുള്ള എഞ്ചിനീയേഴ്‌സിനെ നിയമിക്കണമെന്നാണ് മസ്‌ക് പറഞ്ഞിരിക്കുന്നത്. ജീവനക്കാരുമായി നടത്തിയ മീറ്റിംഗിനിടെയാണ് മസ്‌കിന്റെ ഈ പരാമർശം. ടെക്‌നോളജി സ്റ്റാക്കിന്റെ പ്രധാന ഭാഗങ്ങൾ ആദ്യം മുതൽ പുനർനിർമ്മിക്കേണ്ടതുണ്ടെന്ന് മസ്‌ക് പറഞ്ഞു. ഏതുതരം എൻജിനീയർമാരെയും സെയിൽസ് എക്‌സിക്യൂട്ടീവുകളെയുമാണ് മസ്‌ക് നിയമിക്കാൻ പദ്ധതിയിടുന്നതെന്ന് വ്യക്തമല്ല.

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds