Global News 24

3 December 2022 14:41
Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പടിയിറങ്ങി

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണെറ്റഡ് വിട്ടു. താരവും ക്ലബും തമ്മിൽ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് നടപടി. റൊണാൾഡോയുടെ സേവനങ്ങൾക്ക് നന്ദി അറിയിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് ട്വീറ്റ് ചെയ്തു. ക്ലബ്ബിനും കോച്ചിനും എതിരെ ആരോപണങ്ങൾ ഉയർത്തിയ റൊണാൾഡോയുടെ അഭിമുഖം വിവാദമായതിന് പിന്നാലെയാണ് ഈ സംഭവം.

എറിക് ടെന്‍ ഹാഗും ക്ലബ്ബിലെ മറ്റു ചിലരും ചേര്‍ന്ന് തന്നെ ചതിക്കുകയാണെന്നും അർഹിക്കുന്ന ബഹുമാനം നൽകുന്നില്ലെന്നുമാണ് അഭിമുഖത്തിൽ താരം വ്യക്തമാക്കിയത്.

ക്ലബ്ബിന്റെ പരിശീലകൻ എറിക് ടെൻ ഹാഗും മറ്റ് മുതിർന്ന അംഗങ്ങളും ക്ലബ്ബിൽ നിന്നും തന്നെ പുറത്താക്കാൻ ശ്രമിച്ചുവെന്ന് താരം ആരോപിച്ചു. പിഴേയ്സ് മോർഗന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ ആരോപണങ്ങൾ.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിനെതിരായ മത്സരത്തിനിടെ പകരക്കാരനാക്കിയതില്‍ പ്രെതികരിച്ച റൊണാള്‍ഡോ മത്സരം പൂര്‍ത്തീകരിക്കുംമുന്‍പ് ഗ്രൗണ്ട് വിട്ടുപോയിരുന്നു. ഇക്കാരണത്താൽ അടുത്ത മത്സരത്തിൽ നിന്ന് ടെൻ ഹാഗ് താരത്തെ വിലക്കുകയും ചെയ്തു. ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയായ സംഭവമായിരുന്നു ഇത്.

Leave a Comment

Your email address will not be published. Required fields are marked *

This will close in 20 seconds